Top

ലോയ കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ നടന്ന ചൂടേറിയ തര്‍ക്കങ്ങള്‍-പൂര്‍ണ്ണരൂപം

ലോയ കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ നടന്ന ചൂടേറിയ തര്‍ക്കങ്ങള്‍-പൂര്‍ണ്ണരൂപം
സി ബി ഐ പ്രത്യേക ന്യായാധിപന്‍ ബി എച്ച് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് ഹര്‍ജികളിലെ വാദത്തിനിടയില്‍ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച്ച രൂക്ഷവും നാടകീയവുമായ വാദപ്രതിവാദങ്ങളാണുണ്ടായത്. വാദം കേള്‍ക്കല്‍ തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബഞ്ചിന് മുമ്പില്‍ ബോംബേ അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദൂഷ്യന്ത് ദവെ തന്റെ വാദം സമര്‍പ്പിച്ചു.

“മഹാരാഷ്ട്ര രഹസ്യാന്വേഷണ കമ്മീഷണറുടെ ഒരു റിപ്പോര്‍ട്ട് സംബന്ധിച്ചു, അടിയന്തര പരിഗണന ആവശ്യപ്പെടുന്ന ഒരു കുറിപ്പു ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ് ഈ റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ ഈ റിപ്പോര്‍ട്ട് രേഖയാക്കണമെന്നും അങ്ങനെയെയായാല്‍ ക്രിമിനല്‍ നടപടി ചട്ടം 340 പ്രകാരം നടപടികള്‍ തുടങ്ങണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു.”

(തുടരുന്നു) “ഹര്‍ജികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അവ ഖണ്ഡിച്ചില്ലെങ്കില്‍ അവ എതിര്‍ക്കപ്പെടാതെ പോകും. ഒരു സ്വതന്ത്ര അന്വേഷണത്തെ എതിര്‍ക്കാതെ സംസ്ഥാനം അനുകൂലിക്കുമായിരിക്കും. അതൊരു സാധാരണ മരണമായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. അപ്പോള്‍ അന്വേഷിക്കുന്നതില്‍ എന്താണ് കുഴപ്പം?”

റിപ്പോര്‍ടിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിച്ചു ദാവെ തുടര്‍ന്നു, “ലോയക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയുന്ന സമയത്ത്, മൊഴി നല്കിയ നാല് ന്യായാധിപന്‍മാരില്‍ ആരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. ലോയ തന്നെ വിളിച്ച് എന്നവകാശപ്പെടുന്ന ഡോ. പ്രശാന്ത് റാത്തി എന്നൊരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ നാഗ്പൂരിലെ ഡാണ്ടേ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റി. 2014, ഡിസംബര്‍ 1നുള്ള മെഡിക്കല്‍ റിപോര്‍ട്ടോ മറ്റേതെങ്കിലും രേഖയോ മറ്റ് ന്യായാധിപന്‍മാരുടെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.”

അപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ഇടപെട്ടു, “തെറ്റ്. മറ്റ് രണ്ടു ന്യായാധിപന്‍മാര്‍ക്കൊപ്പം രവി ഭവനിലെ ഒരു മുറിയിലാണ് ലോയ താമസിച്ചത്. ഡെപ്യൂട്ടി രാജിസ്ട്രാര്‍ രൂപേഷ് റാത്തിയെ അദ്ദേഹം വിളിച്ചു. ഡാണ്ടേ ആശുപത്രിയിലേക്കും, അവിടെനിന്നും മെഡിട്രിന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രണ്ടു വര്‍ഷം ഒന്നും ചെയ്തില്ല. ഇപ്പോള്‍ പൊടുന്നനെ കാരവാനില്‍ ഒരു ലേഖനം വരുന്നു. തുടര്‍ന്നു ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു അന്വേഷണം നടത്താന്‍ ഡി ജി പിയോട് ആവശ്യപ്പെടുന്നു. അദ്ദേഹം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയോടൊപ്പം താമസിച്ചു എന്ന് പറഞ്ഞ നാലു ന്യായാധിപന്മാരോട് സംസാരിച്ചു. അവര്‍ അദ്ദേഹം ഡെപ്യൂട്ടി രജിസ്ട്രാരെ വിളിച്ചതായി സ്ഥിരീകരിച്ചു.”

ദാവെ: “ലോയയെ ലത മങ്കേഷ്ക്കര്‍ ആശുപത്രിയിലോ മറ്റേതെങ്കിലും മികച്ച ആശുപത്രിയിലോ കൊണ്ടുപോയില്ല. ഒരു മൂന്നാംകിട ആശുപതിയിലാണ് കൊണ്ടുപോയത്. എന്താണ് നടക്കുന്നതു?”

ജസ്റ്റിസ് ചന്ദ്രചൂഡ്: “നമുക്ക് സംഭവത്തെക്കുറിച്ച് ഒരു മൊത്തത്തിലുള്ള ധാരണയുണ്ടാക്കാം. അപ്പോള്‍ ഏതൊക്കെ രേഖകളാണ് നമുക്കുമുന്നിലുള്ളത്, ഏതൊക്കെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് നമുക്ക് മനസിലാകും.”

http://www.azhimukham.com/national-death-judge-loya-government-documents-placed-before-supremecourt-raises-questions/

നേരത്തെ പരമാര്‍ശിച്ച തന്റെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ദാവെ വാദം തുടര്‍ന്നു, “2010-ല്‍ റുബാബുദ്ദീന്‍ ഷെയ്ക് vs ഗുജറാത്ത് സര്‍ക്കാര്‍ കേസില്‍ ഗുജറാത്ത് പൊലീസ് അല്ല സി ബി ഐ ആണ് അന്വേഷിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നു 2012, 'സ്വതന്ത്രമായ വിചാരണ നടക്കണമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടു' എന്ന് പറഞ്ഞു സെപ്റ്റംബര്‍ 27-നു വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റി. ഒരു ന്യായാധിപന്‍ തന്നെ തുടക്കം മുതല്‍ അവസാനം വരെ വിചാരണ കേള്‍ക്കണമെന്ന് കോടതി ഉത്തരവിട്ടു.”

ആദ്യം വിചാരണ കേട്ട ന്യായാധിപന്‍ ജെ. ടി. ഉത്പദിനെ മാറ്റി ലോയയെ നിയമിച്ച ഹൈക്കോടതിയുടെ ഭരണ ഉത്തരവിനെ വിമര്‍ശിച്ച് ദാവെ പറഞ്ഞു, “ജൂണ്‍ 26 2014, കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ഒഴിവ് ചോദിക്കുന്നതിന് അമിത് ഷായെ ഉത്പദ് ശാസിച്ചു. അതിനുശേഷം അദ്ദേഹത്തിന് പോകാനുള്ള ഉത്തരവ് കിട്ടി. ഒട്ടും വൈകാതെ പൂനെയിലേക്ക് പോകാന്‍ നിര്‍ദേശം കിട്ടി. അത് സംശയകരമാണ്. ഒക്ടോബര്‍ 31, 2014-നു ഷായ്ക്ക് ഒഴിവനുവദിച്ച ലോയ, അന്നേ ദിവസം മുംബൈയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഷാ ഹാജരാകാതിരുന്നത് എന്നു ചോദിച്ചു. ഡിസംബര്‍ 1, 2014 നു ലോയ മരിച്ചു.”

“മൂന്നു പേരുടെ കൊലപാതകം ഉള്‍പ്പെട്ട സംഭവത്തില്‍, സി ആര്‍ പി സി 227-ആം വകുപ്പനുസരിച്ചുള്ള ഒഴിവ് അനുവദനീയമല്ല,” അദ്ദേഹം ചൂണ്ടിക്കാണിച്ചു.

http://www.azhimukham.com/india-justice-loya-was-offered-100crs-for-favourable-verdict-amitshah-case/

“ലോയയുടെ മരണമോ അതോ ഒരു ന്യായാധിപനെ ഹൈക്കോടതി സ്ഥലം മാറ്റുന്ന കാര്യമോ എന്താണ് നാം സംസാരിക്കുന്നതു,” റോഹ്തഗി ഇടപെട്ടു. “നമ്മള്‍ ഹൈക്കോടതിയെ പരാതിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്,” ദാവേ പറഞ്ഞു.

ദാവേ തുടര്‍ന്നു, “നവംബര്‍ 23, 2017-നു ആഭ്യന്തര സെക്രട്ടറി അന്വേഷണം ഉത്തരവിട്ടു. അന്നേ ദിവസം രഹസ്യാന്വേഷണ കമ്മീഷണര്‍ ഹൈക്കോടതിക്കയച്ച കത്തില്‍ നാല് ന്യായാധിപന്‍മാരെ പരാമര്‍ശിച്ചു. അന്നെങ്ങനെയാണ് അതറിഞ്ഞിരിക്കുക? 5 ദിവസത്തിനുള്ളില്‍ നവംബര്‍ 28 2017-നു ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്കി.”

“നാല് ന്യായാധിപന്‍മാരുടെ കത്തുകളും തത്തമ്മേ പൂച്ച പൂച്ച മട്ടിലാണ്. ചീഫ് ജസ്റ്റിസും രജിസ്ട്രാറും തൊട്ടടുത്ത അതിഥി മന്ദിരങ്ങളിലാണ്. എന്തുകൊണ്ടാണവര്‍ ലോയയുടെ ഭാര്യയെയും കുടുംബത്തെയും വിളിക്കാഞ്ഞത്? എന്തുകൊണ്ടാണവര്‍ അദ്ദേഹത്തെ ഏറ്റവും നല്ല ആശുപത്രിയില്‍ കൊണ്ടുപോകാഞ്ഞത്? റാത്തിയുടെ മൊഴി രേഖപ്പെടുത്തുന്നത് രാവിലെ 8:33-നാണ്. മരണം സംഭവിക്കുന്നത് രാവിലെ 6:15-നും. മൊഴിയില്‍ മറ്റാരുടെയും സാന്നിധ്യം ഉള്ളതായി പറയുന്നില്ല,” ദാവേ പറഞ്ഞു.

http://www.azhimukham.com/india-who-killed-sohrabuddin-debate-around-judges-death-puts-focus-back-on-murders-by-gujarat-police/

ഡിസംബര്‍ ഒന്നിലെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ കൂടുതല്‍ വിശദമാക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു, “മൊഴി രേഖപ്പെടുത്തിയത് സീതാബുള്‍ഡി പോലീസ് സ്റ്റേഷനിലാണ്. പൊലീസ് രേഖകളില്‍ നടന്നിട്ടുണ്ട്. മറ്റ് ന്യായാധിപന്മാര്‍ ഹാജരായിരുന്നെങ്കില്‍ ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ സിംഗ് ലോയയെ, ലോയ തന്റെ അമ്മാവന്റെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന റാത്തി ‘ബ്രിജ്മോഹന്‍ ലോയ’ എന്നു പറയുമായിരുന്നില്ല. പുലര്‍ച്ചെ 4 മണിക്ക് നെഞ്ചുവേദനയുണ്ടായി എന്നു ലോയ പറഞ്ഞെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് രാവിലെ 6:15 വരെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്? കൂടാതെ ഡാണ്ടേ ആശുപത്രി സംബന്ധിച്ച അവകാശവാദങ്ങള്‍ തെറ്റാണ്: അത്തരത്തിലുള്ള ഒരു പരാമര്‍ശവും ഇല്ല. പ്രസ്താവനയില്‍ മെഡിട്രിന ആശുപത്രി എന്നുമാത്രമാണ് പറയുന്നത്.”

പ്രസ്താവനയെ ആധാരമാക്കി, മെഡിട്രിന ആശുപത്രിയിലെ ഡോക്ടര്‍ ലോയയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, അയാളുടെ കുടുംബം ‘അകലെയായതിനാല്‍’ മൃതദേഹം ജന്മദേശമായ ലാത്തൂരിലേക്ക് അയക്കാന്‍ റാത്തി നിര്‍ബന്ധം ചെലുത്തി എന്നു പറഞ്ഞതായി, ദാവേ അത്ഭുതത്തോടെ പറഞ്ഞു. “ഇതെങ്ങനെയാണ് സാധ്യമാവുക? എന്തുകൊണ്ടാണ് മൃതദേഹം ലത്തൂരിലേക്ക് കൊണ്ടുപോയത്? ജസ്റ്റിസ് സ്വപ്ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ ലോയ പങ്കെടുത്ത ചിത്രങ്ങള്‍ സര്‍ക്കാര്‍ കാണിക്കട്ടെ. അതോരു നുണയാണ്,” ദാവേ പറഞ്ഞു.

“മൃതദേഹം അപരിചതര്‍ക്കല്ല നല്കിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അയാളുടെ ജന്മനാട്ടിലേക്ക് രണ്ടു ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ആംബുലന്‍സ് പോയത്,” റോഹ്താഗി എതിര്‍ത്തു.

http://www.azhimukham.com/update-loyacase-mainreason-supremecourt-mutiny/

“അത്ഭുതം എന്നു പറയാം, ലോയയുടെ ശവസംസ്കാരത്തിന് ജുഡീഷ്യറിയില്‍ നിന്നും ജസ്റ്റിസ് ചവാന്‍ മാത്രമാണു ഉണ്ടായിരുന്നത്,” ദാവേ പറഞ്ഞു.

“മൂന്നു ന്യായാധിപന്‍മാരുടെ പ്രസ്താവനകളും ഹൈക്കോടതിയുടെ സ്ഥലം മാറ്റ ഉത്തരവും തള്ളിക്കളയണോ? ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് 5 ന്യായാധിപന്‍മാരും സത്യം പറയുകയല്ലേ?, റോഹ്താഗി ചോദിച്ചു.

“തീര്‍ച്ചയായും, ആ മൊഴികള്‍ തളിക്കളയണം. പിന്നെ ഒരു ഹൈക്കോടതി ന്യായാധിപനും പോലീസിന് മൊഴി നല്‍കുകയല്ല ചെയ്തത്, അവര്‍ മാധ്യമങ്ങളെ കാണുകയാണ് ചെയ്തത്,”ദാവേ മറുപടി പറഞ്ഞു.

ബഞ്ചിനോടായി അദ്ദേഹം തുടര്‍ന്നു, “നിങ്ങളെല്ലാവരും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചീഫ് ജസ്റ്റിസ് കീഴ്ക്കോടതിയിലെ ന്യായാധിപന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ വഴിവിട്ട് പോവുകയും ചെയ്യും. ഈ ന്യായാധിപന്മാര്‍ സത്യവാങ്മൂലം നല്‍കട്ടെ. എനിക്കവരെ എതിര്‍ വിസ്താരം നടത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ നിന്നും മുഖം തിരിക്കുന്നത്?”

http://www.azhimukham.com/india-13questions-unanswered-justiceloya-death-amitshah-case/

ആശുപത്രിയിലെ പണമടവ് രശീതീയെക്കുറിച്ച് ദാവെ ഇങ്ങനെ പരാമര്‍ശിച്ചു, “ജഡ്ജ് ലോയയെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് പറയുന്നു. അപ്പോള്‍ എങ്ങനെയാണ് ഈ നാഡീവ്യൂഹ ശസ്ത്രക്രിയ, അടിയന്തര വൈദ്യസഹായം, ഭക്ഷണ നിയന്ത്രണ ഉപദേശം എന്നിവ വരുന്നത്? ഒരു മരിച്ച മനുഷ്യനു മേല്‍ എങ്ങനെയാണ് ഇതൊക്കെ വരുന്നത്? ലോയയെ അവിടെ കൊണ്ടുപോയിട്ടേയില്ല.”

റോഹ്താഗി ഇടപെട്ടു, “ഡോക്ടര്‍ രോഗിയെ വാതില്‍ക്കല്‍വെച്ചു മടക്കി അയക്കുന്നില്ല. രോഗിയെ അവിടെ പ്രവേശിപ്പിച്ചു ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. Shock procedure-ഉം CPR-ഉം നടത്തിയെന്ന് പറയുന്നുണ്ട്, പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.”

“ലോയയെ പ്രവേശിപ്പിച്ച ആളുടെ പേര് ശ്രീകാന്ത് കുല്‍ക്കര്‍ണി എന്നാണ് നല്കിയിരിക്കുന്നത്. കുല്‍ക്കര്‍ണി ലോയയുടെ ഒരു സഹപ്രവര്‍ത്തകനായിരുന്നു, ബന്ധം ‘സുഹൃത്’ എന്നാണ് കാണിച്ചിരിക്കുന്നത്? പിന്നീടൊരു രേഖയുണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത്. അതുപോലെ, പ്രവേശന സമയം രാവിലെ 6:27 എന്നാണ് കാണിച്ചിരിക്കുന്നത്. പക്ഷേ ലോയയെ രാവിലെ 6:15-നു മരിച്ച നിലയില്‍ കൊണ്ടുവന്നു എന്നാണ് പറഞ്ഞിരിക്കുന്നത്? ഇതെല്ലാം പിന്നീട് കെട്ടിച്ചമച്ച വ്യാജരേഖകളാണ്,” ദാവെ പറഞ്ഞു.

http://www.azhimukham.com/trending-death-of-judge-loya-possible-manipulation-of-records-and-inconsistent-new-testimonies-raise-further-questions/

മറ്റൊരു ന്യായാധിപനായ ശ്രീരാം മോഡക് ലോയയുടെ ഭാര്യയെ രാവിലെ 5 മണിക്ക് ലോയയുടെ അസുഖത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നു റോഹ്താഗി പറഞ്ഞപ്പോള്‍ ദാവെ അത്ഭുതപ്പെട്ടു, “ഭാര്യയുടെ മൊഴിയിലേക്ക് ശ്രദ്ധ തിരിച്ചത് നന്നായി. അത് സമ്മര്‍ദത്തിന്റെ ഫലമായി എടുത്തതാണ്. ലോയയുടെ ഭാര്യയെ ആരാണ് വിളിച്ചതെന്ന് തനിക്കറിയില്ലെന്ന് മോഡക് മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.”

“ദയവായി ലോയയുടെ ഭാര്യയും, സഹോദരിയും, അച്ഛനും, മകനുമായി ചേംബറില്‍ വെച്ചു സംസാരിക്കൂ. അന്വേഷണം ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞാല്‍, അത് ഈ പരാതികളുടെ അവസാനമാകും,” കോടതിയോട് ദാവെ ആവശ്യപ്പെട്ടു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ടിനെക്കുറിച്ച് പരാമര്‍ശിക്കവേ ദാവെ സംശയമുന്നയിച്ചുകൊണ്ട് പറഞ്ഞു, “നെഞ്ചുവേദന ഉണ്ടെന്ന് ബുദ്ധിമുട്ട് പറയുന്ന ഒരു മനുഷ്യന്‍ അതിരാവിലെ ഒരു ബ്രൌണ്‍ ഷര്‍ട്ടും, ജീന്‍സും, അരപ്പട്ടയും ധരിക്കുമോ?”

ലോയയുടെ മൃതദേഹത്തിന്റെ അവസ്ഥ വിവരിക്കുന്ന ഭാഗം വരെയുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ സംശയമുന്നയിച്ച ദാവെ പറഞ്ഞു, “റിപ്പോര്‍ട്ട് പ്രകാരം പോസ്റ്റ്മോര്‍ട്ടം രാവിലെ 10:50-നാണ് നടത്തിയത്. മരണത്തിന് നാല് മണിക്കൂറുകള്‍ക്ക് ശേഷം. മൃതദേഹം അപ്പോഴേക്കും ആകെ മരവിച്ചിരിക്കും.”

http://www.azhimukham.com/india-i-want-to-resign-i-will-come-to-the-village-and-take-up-farming-but-i-will-not-give-a-wrong-judgmentj-loya/

“ആശ്ചര്യകരമായ കാര്യം, 2014 ഡിസംബര്‍ 1-നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ യഥാക്രമം ഡിസംബര്‍ 10-നും ഡിസംബര്‍ 7-നും നടത്തിയ പൊലീസ് ഇന്‍ക്വസ്റ്റ്, റിപ്പോര്‍ട് എന്നിവ പരാമര്‍ശിച്ചിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് മോര്‍ടെം റിപ്പോര്‍ടില്‍ ഒന്നിനുമുകളിലായി ഒന്നെഴുതിയിട്ടുണ്ടെന്ന്, “ഡിസംബര്‍ 1-നു താഴെ നവംബര്‍ 30 എന്നോ 31 എന്നോ എഴുതിയിരിക്കുന്നു,” എന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജൈസിംഗ് ചൂണ്ടിക്കാട്ടി. കോടതി ഇക്കാര്യം സമ്മതിച്ചു.
ഒരേ ഡോക്ടര്‍ തന്നെ മൃതദേഹം നല്‍കുന്നതിന് നല്കിയ ഫോമിലും നിയമ നോട്ടീസിലുമുള്ള്‍ പൊരുത്തക്കേടുകള്‍ ദാവെ ചൂണ്ടിക്കാണിച്ചു.

ഫോറെന്‍സിക് അന്വേഷണത്തെക്കുറിച്ച് പറയവെ, “ഇങ്ങനെയാണോ ജോലിയിലിരിക്കുന്ന ഒരു ന്യായാധിപന്റെ മരണം അന്വേഷിക്കുന്നത്? മൃതദേഹം ജനുവരി 1-നു കൊടുത്തിട്ട് റിപ്പോര്‍ട്ട് വരുന്നത് ഫെബ്രുവരി 5-നാണ്?” ദാവെ ചോദിച്ചു.
കൂടാതെ, മൃതദേഹം കൈമാറിയത് സീതാബുള്‍ടി പൊലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിലാണ്, എന്നാല്‍ പോസ്റ്റ് മോര്‍ടെം റിപ്പോര്‍ടില്‍ സദര്‍ പൊലീസ് സ്റ്റേഷന്‍ എന്നാണ്.”

http://www.azhimukham.com/update-paternaluncle-seeks-probe-justiceloya-death/

“പോസ്റ്റ്മോര്‍ട്ടം നടന്നത് സദറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. മെഡിട്രിന ആശുപത്രി സീതബുള്‍ടിയിലാണ്,” റോഹ്താഗി ഇടപെട്ടു.

“രണ്ടാമത്തെ പൊലീസ് സ്റ്റേഷന്‍ ഒരു താത്പര്യവും കാണിച്ചില്ല. കൊലപാതകം നടന്നയിടത്തെ പൊലീസ് സ്റ്റേഷനാണ് സജീവമായി പങ്കെടുക്കുന്നത്,” ദാവെ പറഞ്ഞു.

എല്ലാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും പേരുണ്ടെങ്കിലും രവി ഭവനിലെ അതിഥി പുസ്തകത്തില്‍ ലോയയുടെ പേരില്ല എന്നും ദാവെ പറഞ്ഞു. “അതുകൂടാതെ, എന്തിനാണ് മറ്റ് രണ്ടു ന്യായാധിപന്‍മാര്‍ക്കൊപ്പം അദ്ദേഹം ഒരു മുറിയില്‍ കിടന്നുറങ്ങുന്നത്? തീര്‍ച്ചയായും ജസ്റ്റിസ് സ്വപ്ന ജോഷിക്ക് ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാനാവുമായിരുന്നു?” ദാവെ കൂട്ടിച്ചേര്‍ത്തു.

“അവിടെ 2 കിടക്കയും 3 ആളുകളുമാണ് ഉണ്ടായിരുന്നത്. അത് വളരെ വിചിത്രമാണ്. പക്ഷേ അങ്ങനെയാണെങ്കിലും അതിഥി പുസ്തകത്തില്‍ ആളുകളുടെ പേര് വെവ്വേറെ ചേര്‍ക്കും,” ജെയ്സിംഗ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ലോയയുടെ ഭാര്യയെ കണ്ടു എന്നുപറഞ്ഞ ന്യായാധിപന്‍ വിജയകുമാര്‍ ബാര്‍ഡെയുടെ പെരുമാറ്റത്തെയും ദാവെ ചോദ്യം ചെയ്തു. ഈ സമയത്ത് ജുഡീഷ്യറിയിലെ അംഗങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ വിധിക്കേണ്ടതില്ലെന്നും ഓരോ വ്യക്തിക്കും ഓരോ അഭിപ്രായമുണ്ടാകാമെന്നും ഈ ഘട്ടത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ ഇതൊരു സ്വാഭാവിക മരണമാണെന്ന് താന്‍ സൂചിപ്പിക്കുകയല്ല എന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

http://www.azhimukham.com/update-through-amitshah-we-arranged-pc-lawyer/

“ഹാജി അലിയിലെ ലോയയുടെ സുഹൃത്തുക്കളേ ബന്ധപ്പെടാന്‍ എന്തിനാണ് ശ്രമിച്ചത്? അദ്ദേഹത്തിന്റെ ഫോണ്‍ ലഭ്യമായിരുന്നു. എന്തുകൊണ്ടാണവര്‍ അദ്ദേഹത്തിന്റെ ഭാര്യയെ ബന്ധപ്പെടാഞ്ഞത്? അവിടെക്കു പാഞ്ഞെത്തുക എന്നല്ലേ ഒരു ഭാര്യ സ്വാഭാവികമായും ചെയ്യുക, പ്രത്യേകിച്ചും നാഗ്പൂരില്‍ നിന്നും രാവിലെയുള്ള 3 വിമാനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍?” ദാവെ തന്റെ വാദം മുന്നോട്ടുകൊണ്ടുപോയി.

വിവരാവകാശ നിയമം വെച്ചു ലഭ്യമായ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഒരു കത്തിനേ അടിസ്ഥാനമാക്കി, നവംബര്‍ 24, 2014-നു ദാവേയുടെ സുരക്ഷ പിന്‍വലിച്ചു എന്നു ദാവെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസസ് v ഗുജറാത്ത് സര്‍ക്കാര്‍ കേസില്‍ വന്ന വിധി അദ്ദേഹം ഉദ്ധരിച്ചു. കീഴ്ക്കോടതികള്‍ക്ക് മേലുള്ള ആക്രമണം ഏതെങ്കിലും വ്യക്തിക്ക് മേലല്ല മൊത്തം സ്ഥാപനത്തിനെതിരായ ആക്രമണമാണ് എന്നതില്‍ പറയുന്നു.
“മൂന്നു കാര്യങ്ങള്‍ വളരെ പ്രധാനമാണ്- അമിത് ഷായെ വിട്ടയച്ചത്, കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ പശ്ചാത്തലവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതും ആദ്യത്തെ ന്യായാധിപന്റെ സ്ഥലം മാറ്റവും രണ്ടാമത്തെയാളുടെ മരണവും-വിഷയം അവഗണിച്ചു തള്ളാനാവില്ല,” ദാവെ വാദം ഉപസംഹരിച്ചു.

http://www.azhimukham.com/india-anuj-loya-had-shown-me-a-copy-of-the-letter-referring-to-mohit-shah-in-case-something-ever-happened-close-friend-writes-to-the-caravan/

ലോയയെ ആശുപത്രിയില്‍ എത്തിച്ചു എന്നുപറഞ്ഞ ശ്രീകാന്ത് കുല്‍ക്കര്‍ണി പൊലീസിന് വിവരം നല്‍കണമായിരുന്നു എന്നു മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി പറഞ്ഞു. SHO യുടെ റിപ്പോര്‍ട്ടില്‍ ലോയ രാവിലെ 4 മണിക്ക് നെഞ്ചുവേദന പറയുകയും റാത്തിയെ വിളിക്കുകയും ചെയ്തു. റാത്തി അദ്ദേഹത്തെ മെഡിട്രിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോയയുടെ ഫോണ്‍ വിളികളുടെ രേകകള്‍ വരുത്തണമെന്ന് ദാവെ ആവശ്യപ്പെട്ടു.

രണ്ടു ആശുപത്രികളിലെയും ഇ സി ജി റിപ്പോര്‍ടുകള്‍ വരുത്തണമെന്ന് ഗിരി ആവശ്യപ്പെട്ടു.

രവിഭവനിലെ രജിസ്റ്റര്‍, നടത്തിയിട്ടുണ്ടെങ്കില്‍ ഇ സി ജി റിപ്പോര്‍ട്, മൂന്നു വാചകങ്ങള്‍ കാണാനില്ലാത്ത റാത്തിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം എന്നിവ സമര്‍പ്പിക്കാന്‍ ജെയ്സിംഗും ആവശ്യപ്പെട്ടു. അവ ഹാജരാക്കാമെന്ന് റോഹ്തഗി സമ്മതിച്ചു.
തിങ്കളാഴ്ച്ച ഉച്ചയ്ക്കുശേഷം 2 മണിക്ക് വാദം തുടരും.

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/
Next Story

Related Stories