ട്രെന്‍ഡിങ്ങ്

ഒളിച്ചോടി വിവാഹം ചെയ്ത മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി മൃതദേഹം കാവേരി നദിയിലെറിഞ്ഞു

പെണ്‍കുട്ടിയുടെ പിതാവ് ശ്രീനിവാസന്‍, അമ്മാവന്മാരായ വെങ്കടേഷ്, അശ്വതപ്പ, ബന്ധു കൃഷ്ണന്‍, അര്‍ദ്ധ സഹോദരനായ വെങ്കിട്ടരാജ്, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനകൊലപാതകം. തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികളെയാണ് കൊല്ലപ്പെട്ട നിലയില്‍ കര്‍ണാടകയിലെ ശിവനസമുദ്രയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് ശിവനസമുദ്രയില്‍ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമാണോ എന്ന സംശയം ഉണ്ടാകുന്നത്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ആദി ദ്രാവിഡ ജാതിയില്‍പ്പെട്ട എന്‍ നന്ദിഷ്(25) വണ്ണിയാര്‍ ജാതിയില്‍പ്പെട്ട സ്വാതി(19)യെ ഒളിച്ചോടി വിവാഹം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവരുടെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 15ന് ഒളിച്ചോടിയ ഇവര്‍ സെപ്റ്റംബറില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു.

നവംബര്‍ 10ന് ഹൊസൂറില്‍ വെച്ച് ഇരുവരെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ‘ഞങ്ങളെ തട്ടികൊണ്ടുപോയി’ എന്ന് നന്ദിഷ് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഹൊസൂറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇവരെ മാണ്ഡ്യയില്‍ വെച്ചാണ് കൊല ചെയ്യുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഇരുവരും ക്രൂരമായ പീഡനത്തിന് ഇരയായതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് ശ്രീനിവാസന്‍, അമ്മാവന്മാരായ വെങ്കടേഷ്, അശ്വതപ്പ, ബന്ധു കൃഷ്ണന്‍, അര്‍ദ്ധ സഹോദരനായ വെങ്കിട്ടരാജ്, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ ‘ഹിന്ദുവിനെ ഉണര്‍ത്തുന്ന’ കെപി ശശികല

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍