ട്രെന്‍ഡിങ്ങ്

യുപി ദുരന്തം : ഓക്‌സിജന്‍ കമ്പനിക്ക് കുടിശിക നല്‍കാത്തതുകൊണ്ടെന്ന് റിപ്പോട്ട്

Print Friendly, PDF & Email

ആഗസറ്റ് 1 മുതല്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയിട്ടും സര്‍ക്കാര്‍ കുടിശിക നല്‍കിയില്ലെന്നതാണ് ദുരന്തത്തിന് കാരണമെന്നു കമ്പനി

A A A

Print Friendly, PDF & Email

ദുരന്തമുണ്ടായ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ എത്തികാത്തതാണ് ദുരന്ത കാരണമെന്ന് റിപ്പോര്‍ട്ട്. 68 ലക്ഷം രൂപ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പാ സെയില്‍സിനു നല്‍കാനുണ്ടായിരുന്നു.  10 ലക്ഷം രൂപ വരെ മാത്രമെ കടം നല്‍കാന്‍ വകുപ്പുളളു. എന്നിട്ടും 68 ലക്ഷം രൂപ വരെ കുടിശിക വരുത്തി. പണം അടക്കാത്താതിനാല്‍ ആഗസറ്റ് 1 മുതല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തി വെക്കുകയായിരുന്നു ലഖനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി. ദുരന്തം സംഭവിച്ചതിനാല്‍ രാജവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഇതെ തുടര്‍ന്ന ഇന്ന് 21 ലക്ഷം രൂപ കുടിശിക സര്‍ക്കാര്ന ല്‍കിയെന്ന് കമ്പനി അറിയിച്ചു.

കുറച്ചു പണം കിട്ടിയതിനാല്‍ ശനി രാത്രിയോടെ ഓക്‌സിജന്‍ ആശുപത്രിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഒന്നാം തിയ്യതി മുതല്‍ കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെക്കുകയായിരുന്നു. ആഗസറ്റ് ആറിന് കുറച്ചുകുട്ടികള്‍ മരിച്ചു. തുടര്‍ന്ന് മരണസംഖ്യ തുടരുകയായിരുന്നു. തെറ്റ് തങ്ങളുടേതല്ല. 10 ലക്ഷം രൂപ വരെ മാത്രമെ തങ്ങള്‍ക്കു കടമായി നല്‍കാനാവൂ. എന്നാല്‍ 68 ലക്ഷം രൂപവരെ കുടിശികയായിട്ടും തങ്ങള്‍ ഓക്‌സിജന്‍ വിതരണം ചെയ്തുവെന്ന് കമ്പനി അധികാരികള്‍ വാദിക്കുന്നു. ആഗസറ്റ് 1 മുതല്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയിട്ടും സര്‍ക്കാര്‍ കുടിശിക നല്‍കിയില്ലെന്നതാണ് ദുരന്തത്തിന് കാരണമെന്നും കമ്പനി വിശദമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍