TopTop

'ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍': വന്‍ വിജയത്തിനുള്ള പ്രചാരണതന്ത്രങ്ങള്‍ ബിജെപി മെനഞ്ഞത് ഇങ്ങനെ

2014ല്‍ "അബ് കി ബാര്‍ മോദി സര്‍ക്കാര്‍" (ഇത്തവണ മോദി സര്‍ക്കാര്‍) എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ "ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍" (ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാല്‍ ആദ്യ മുദ്രാവാക്യം പോലെ ഇത് അത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല. ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിക്കുന്ന സമയത്ത് മോദി സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായിരുന്നു. ബിജെപിക്ക് പുതുതായി ഒന്നും പറയാനില്ല എന്ന പ്രതീതിയാണ് ആ സമയത്ത് നിലവിലുണ്ടായിരുന്നത്. വാഗ്ദാന ലംഘനങ്ങളും അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിക്കുകയുമായിരുന്നു. എന്നാല്‍ അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്ത്, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വോട്ടര്‍മാരെ ആകര്‍ഷിക്കാനായി വളരെ ശ്രദ്ധയോടെ ഡാറ്റ ശേഖരിക്കാന്‍ ഐടി പ്രൊഫഷണലുകള്‍ അടങ്ങിയ ഒരു ടീം പ്രവര്‍ത്തിച്ചു.

160ലധികം കണ്‍ട്രോള്‍ റൂമുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാജ്യവ്യാപകമായി വലിയ മുന്നേറ്റമുണ്ടാക്കിയുള്ള ബിജെപിയുടെ റെക്കോഡ് വിജയത്തിന് പിന്നിലെ തന്ത്രങ്ങളാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പരിശോധിക്കുന്നത്. ജാര്‍വിസ് ടെക്‌നോളജിയേയും സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനേയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായി തിരഞ്ഞെടുത്തു. ഡാറ്റ് അനലിറ്റിക്‌സ് ഉപയോഗിച്ചുള്ള വോട്ടര്‍മാരുടെ മൈക്രോ ടാര്‍ഗറ്റിംഗിനായി അസോസിയേഷന്‍ ഓഫ് ബില്യണ്‍ മൈന്‍ഡ്‌സിനെ (എബിഎം) നിയോഗിച്ചു.

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കലെന്ന ലക്ഷ്യം തടഞ്ഞത് ഈ നാല് നിയസഭാ മണ്ഡലങ്ങള്‍

എബിഎമ്മിന്റേയും ജാര്‍വിസിന്റേയും ജീവനക്കാരായ നാനൂറോളം പ്രൊഫഷണലുകള്‍ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെ മുന്നോട്ട് നയിച്ചു. ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ കളക്ഷന്‍ നടത്തിയത് എന്ന് ജാര്‍വിസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓരോ ബൂത്തുകളും സംബന്ധിച്ച് വിവരങ്ങള്‍ പ്രൊഫഷണലുകളുടെ കയ്യിലുണ്ടായിരുന്നു. 2014ല്‍ മിസ്ഡ് കോള്‍ വഴി ബിജെപിയില്‍ അംഗങ്ങളായവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. വളണ്ടിയര്‍മാര്‍ ഫോണ്‍ വിളിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരെ നേരിട്ട് ചെന്ന് കണ്ട് മോദിയുടെ പ്രചാരണത്തിന്റെ ഇന്‍ഫര്‍മേഷന്‍ കിറ്റ് കൈമാറും. 2018 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച മേരാ ബൂത്ത്, സബ്‌സെ മജ്ബൂത് പ്രചാരണം നമോ ആപ്പിലൂടെ സജീവമാക്കി.

ഉജ്ജ്വല പദ്ധതി പ്രകാരം ഗാസ് സിലിണ്ടര്‍ ലഭിച്ചവരുടെ വീടുകളില്‍ പോയി, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ് എങ്കില്‍, കൂടുതല്‍ കാര്യങ്ങള്‍ നേടണമെങ്കില്‍ വീടിന് മുന്നില്‍ ബിജെപിയുടെ കൊടി വയ്ക്കാന്‍ ആശ്യപ്പെട്ടു. മേര പരിവാര്‍, ഭാജ്പ (ഭാരതീയ ജനതാ പാര്‍ട്ടി) പരിവാര്‍ (എന്റെ കുടുംബം, ബിജെപി കുടുംബം) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പിന്തുണ രജിസ്റ്റര്‍ ചെയ്യാനായി മിസ്ഡ് കോള്‍ നല്‍കാനായി ആവശ്യപ്പെടും.

മറുവശത്ത് കോണ്‍ഗ്രസും ശക്തി ആപ്പ് വഴി ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കി. 19 പേരടങ്ങുന്ന നാഷണല്‍ ഡാറ്റ അനലിറ്റിക്‌സ് ടീമിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. പ്രവീണ്‍ ചക്രവര്‍ത്തിയാണ് അനലിറ്റിക്‌സ് ടീമിന് നേതൃത്വം നല്‍കിയത്. 20 കോള്‍ സെന്ററുകള്‍ നടത്തി. മിക്കതും വീടുകളിലാണ് നടത്തിയിരുന്നത്. 1,40,000 ബൂത്തുകള്‍ വേര്‍തിരിച്ചു. കോണ്‍ഗ്രസ് ഏറ്റവും ശക്തമായത്, ഭാഗിക സ്വാധീനമുള്ളത്, ദുര്‍ബലമായത് എന്നിങ്ങനെയാണ് വേര്‍തിരിച്ചത്. ഇത്തരത്തിലുള്ള വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രദേശത്തും ആവശ്യമായ പ്രചാരണ രീതികള്‍ നിര്‍ദ്ദേശിച്ചത്. 67 ലക്ഷം ശക്തി പ്രവര്‍ത്തകരുടെ ഡാറ്റ ശേഖരിച്ചു. എസ്എംഎസുകളും വീഡിയോകളും. റാഫേല്‍ പോലുള്ള വിഷയയങ്ങളില്‍ എത്രത്തോളം വോട്ടര്‍മാര്‍ താല്‍പര്യം കാണിക്കുന്നുണ്ട് എന്നത് സംബന്ധിച്ചെല്ലാം വളണ്ടിയര്‍മാര്‍ അന്വേഷണം നടത്തിയിരുന്നു.

വായനയ്ക്ക്:
https://www.hindustantimes.com/lok-sabha-elections/how-bjp-used-data-to-craft-landslide-win/story-A3dNXdPiaG9pTVMf6j8mEJ.html?fbclid=IwAR1sQiNQ2c0-g0vXt7LWL6cAORFZy4W6rlLRzGaZPPqOL0NmiuGpVolaQh4

Next Story

Related Stories