Top

"ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ശരിക്കും": കാസ്ഗഞ്ചിലെ 'മരിച്ച' മനുഷ്യന്‍ സംസാരിക്കുന്നു

"ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ശരിക്കും": കാസ്ഗഞ്ചിലെ
ഞാന്‍ ഉറപ്പ് പറയുന്നു, ഞാന്‍ ജീവിച്ചിരിപ്പുണ്ട് - കാസ്ഗഞ്ചിലെ കോട്വാളി പൊലീസ് സ്റ്റേഷനിലിരുന്നാണ് 24കാരനായ രാഹുല്‍ ഉപാധ്യായ കാമറയ്ക്ക് മുന്നില്‍ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഉപാധ്യായ കൊല്ലപ്പെട്ടതായി സോഷ്യല്‍ മീഡിയയിലെ ചില സംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പല പ്രാദേശിക പത്രങ്ങളും ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ ഉപാധ്യായ ചെറിയൊരു മാധ്യമ സ്ഥാപനം നടത്തുന്നുണ്ട്. മരണവിവരം അന്വേഷിച്ച് രാഹുലിന്റെ ഫോണില്‍ കോളുകള്‍ വന്നിരുന്നു. തന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ സ്‌നാപ് ഷോട്ടുകള്‍ കണ്ട് രാഹുല്‍ ഞെട്ടി.

മുസ്ലീങ്ങള്‍ ഹിന്ദുക്കളെ കൊല്ലുന്നു എന്ന കള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു അവര്‍ തന്നെ 'കൊന്ന'തെന്ന് രാഹുല്‍ പറയുന്നു. കലാപത്തിന് വഴി വയ്ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് രാഹുല്‍ ഉപാധ്യായ വാര്‍ത്താസമ്മേളനം നടത്തി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കിയത്. കാസ്ഗഞ്ചില്‍ വെള്ളിയാഴ്ചയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രാഹുല്‍ ഉപാധ്യായയും അഭിഷേക് ഗുപ്തയും കൊല്ലപ്പെട്ടു എന്നായിരുന്നു പ്രചരിച്ചിരുന്നത്. പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വച്ച് പലരും രാഹുലിനെ അഭിനന്ദിച്ചു - ഇപ്പോളും ജീവിച്ചിരിക്കുന്നതിന്. മറ്റ് ചിലര്‍ പ്രശസ്തനായതിനും അഭിനന്ദിച്ചു. നിങ്ങള്‍ ഇപ്പോള്‍ പ്രശസ്തനായിരിക്കുന്നു. സമാധാന സന്ദേശം പ്രചരിപ്പിച്ച് നാടിന് വേണ്ടി ഇനി നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാം ഒരു സമുദായ നേതാവ് രാഹുലിനോട് പറഞ്ഞു. വേണ്ട, എനിക്ക് ഇത്തരത്തില്‍ പ്രശസ്തനാകേണ്ടെന്ന് രാഹുല്‍ ഉപാധ്യായയുടെ മറുപടി.

ജനുവരി 26ന് മുസ്ലീങ്ങളായ പ്രദേശവാസികള്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം തടസപ്പെടുത്തി ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് പുറത്തുനിന്നെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഈ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ദേശീയപതാകയ്ക്ക് പകരം ആര്‍എസ്എസിന്റെ കാവിക്കൊടി ഉയര്‍ത്താന്‍ യുവാക്കള്‍ മുസ്ലീങ്ങളെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വൃദ്ധരെയടക്കം മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു.

http://www.azhimukham.com/video-abhijithsharma-kasganjviolence/
http://www.azhimukham.com/india-what-facts-kasganj-violence-media-hide/

Next Story

Related Stories