വീഡിയോ

‘ജനങ്ങള്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് ഇടുകയെന്ന് അറിയില്ല. അദ്ദേഹം ഭീകരവാദിയെപോലെയാണ്’: വിവാദ പ്രസംഗവുമായി വിജയശാന്തി

‘ഇപ്പോള്‍ പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും ഉയര്‍ത്തികൊണ്ടുവരുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിലേക്ക് സ്വാഗതം. ഈ ഭയം നല്ലതാണ്.’- ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ മുന്‍സിനിമതാരവും കോണ്‍ഗ്ഗസിന്റെ മുന്‍ എംപിയുമായ വിജയശാന്തിയുടെ വിവാദ പ്രസംഗം. തെലങ്കാനയില്‍ നടന്ന റാലിയിലാണ് വിജയശാന്തിയുടെ പ്രസംഗം. തെലുങ്ക് ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ വിജയശാന്തി പറഞ്ഞത് ഇങ്ങനെയാണ്-

‘ജനങ്ങള്‍ ഭയപ്പെടുകയാണ്, എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുകയെന്ന് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്.ജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ ജനങ്ങളെ ഭയപ്പെടുത്തുകയാണ് മോദി. ഒരു പ്രധാനമന്ത്രി ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ല.’

 

റാലിയില്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തി. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മോദിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളായി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

കോണ്‍ഗ്രസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ‘ഇപ്പോള്‍ പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും ഉയര്‍ത്തികൊണ്ടുവരുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിലേക്ക് സ്വാഗതം. ഈ ഭയം നല്ലതാണ്. എന്നാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രതികരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍