TopTop
Begin typing your search above and press return to search.

യുപിയിൽ ബിജെപി നേരിടുക വൻ ഭൂകമ്പം; സീറ്റുകൾ 15-25 ആയി കുറയും; വോട്ടുവിഹിതം ഇടിയും

യുപിയിൽ ബിജെപി നേരിടുക വൻ ഭൂകമ്പം; സീറ്റുകൾ 15-25 ആയി കുറയും; വോട്ടുവിഹിതം ഇടിയും
ഉത്തർപ്രദേശിലെ വോട്ടെടുപ്പ് ഏതാണ്ട് പൂർത്തിയായി. അതിശക്തമായ അടിയൊഴുക്കാണ് ബിജെപിക്കെതിരെ സംസ്ഥാനത്തുള്ളതെന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. 2014നു മുമ്പ് ബിജെപിയുമായി ഇഴചേർക്കപ്പെട്ടിരുന്ന സാമൂഹ്യസഖ്യങ്ങളുടെ അടിത്തറയിളക്കുന്ന ഒരു ഭൂകമ്പം തന്നെയാണ് നടക്കാൻ പോകുന്നതെന്ന്  ദി വയറിൽ നരേന്ദ്ര നാഥ് എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2014ൽ 41 ശതമാനം വോട്ടുവിഹിതത്തോടെ 73 സീറ്റുകളാണ് എൻഡിഎ നേടിയത്.

സമാനമായ വോട്ടുവിഹിതത്തോടെ 2017ൽ 325 അസംബ്ലി മണ്ഡലങ്ങളിലും അവർ വിജയം നേടി. ഇതിനെ വെറും മോദി തരംഗം എന്നു വിശേഷിപ്പിച്ച് ലളിതൽക്കരിക്കാൻ പാടുള്ളതല്ല. അസാധാരണമെന്നോ ഒറ്റപ്പെട്ടതെന്നോ ഒക്കെ വിശേഷിപ്പിച്ച് തള്ളിക്കളയാനുമാകില്ല.

എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യമടങ്ങുന്ന 'ഗഢ്ബന്ധൻ' ഇത്തവണം 40 മുതൽ 55 വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇത് അമ്പത്തഞ്ചിനടുത്തു തന്നെ എത്തുമെന്നു വേണം കരുതാൻ. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ബിജെപി 15നും 25നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ്. കോൺഗ്രസ്സ് 5 മുതൽ 9 വരെ സീറ്റുകൾ നേടിയേക്കും. എൻഡിഎ 30 സീറ്റുകൾ വരെ നേടാനുള്ള നേരിയ സാധ്യതയും നിലനിൽക്കുന്നുണ്ട്.

ബിജെപിയുടെ ശരാശരി വോട്ടുവിഹിതത്തിലും മാറ്റമുണ്ടാകുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 3 മുതൽ 5 ശതമാനം വരെ വോട്ടുവിഹിത ചോർച്ച ബിജെപിക്ക് ഇത്തവണ സംസ്ഥാനത്തുണ്ടാകും.

കൂടുതൽ വായിക്കാം

Next Story

Related Stories