ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലിക്കേസ്: രാകേഷ് അസ്താനയുടെ കുറ്റം തെളിയിക്കുന്ന രേഖകളുണ്ടെന്ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയായ സതീഷ് ബാബു സന പൊലീസിന് നൽകിയ മൊഴിയാണ് എഫ്ഐആർ ഫയൽ ചെയ്തതിന്റെ കാരണമായി സിബിഐയുടെ മറുപടിയിൽ പറയുന്നത്.

സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കൈക്കൂലിക്കേസിൽ തങ്ങളുടെ പക്കൽ അദ്ദേഹത്തിന്റെ കുറ്റങ്ങൾ തെളിയിക്കുന്ന നിർണായക രേഖകളുണ്ടെന്ന് സിബിഐ ഡൽഹി ഹൈക്കോടതിയെ ബോധിപ്പിച്ചു. തനിക്കെതിരെ സിബിഐ തയ്യാറാക്കിയ എഫ്ഐആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അസ്താന കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേൽ സിബിഐയുടെ മറുപടി കോടതി ആവശ്യപ്പെടുകയായിരുന്നു. എഫ്ഐആറിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതിയെ സിബിഐ ബോധിപ്പിച്ചു. രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് തടയാൻ കോടതി നൽകിയ പരിരക്ഷ നവംബർ 14 വരെ നീട്ടി നൽകിയിട്ടുണ്ട്.

രാകേഷ് അസ്താനയുടെ ഹരജിയിന്മേൽ മറുപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങളായിട്ടും മറുപടി സമർപ്പിക്കാതിരിക്കുന്നതിനെ കോടതി വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിബിഐയുടെ നടപടി.

അസ്താനയ്ക്കെതിരെ എഫ്ഐആർ സമർപ്പിക്കപ്പെട്ടതോടെ അദ്ദേഹത്തിൽ നിന്ന് അധികാരങ്ങളെല്ലാം താൽക്കാലികമായി നീക്കിയിരുന്നു. ഇപ്പോൾ നിർബന്ധിത അവധിയിലാണ് ഈ ഉദ്യോഗസ്ഥനുള്ളത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയായ സതീഷ് ബാബു സന പൊലീസിന് നൽകിയ മൊഴിയാണ് എഫ്ഐആർ ഫയൽ ചെയ്തതിന്റെ കാരണമായി സിബിഐയുടെ മറുപടിയിൽ പറയുന്നത്. പൊലീസ് സൂപ്രണ്ട് സതീഷ് ദാഗര്‍ വഴിയാണ് സിബിഐ മറുപടി സമർപ്പിച്ചത്.

അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. കേസന്വേഷണത്തിൽ കാര്യമായ പുരോഗതി വരുന്നുണ്ടെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

അസ്താന കോടതിയില്‍ ഹരജിയിലൂടെ ഉന്നയിച്ച ആരോപണങ്ങൾ പ്രകാരം, തന്നെ സിബിഐയുടെ തന്നെ ഡയറക്ടർ അലോക് വർമ മനപ്പൂർവ്വം കേസിൽ കുടുക്കിയതാണ്. തന്റെ സ്വന്തം ക്രിമിനൽ ദൂഷ്യങ്ങൾ മറച്ചുവെക്കാനാണ് അലോക് ഇത്തരമൊരു കേസ് സൃഷ്ടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

മാംസ കയറ്റുമതിക്കാരനായ മോയിൻ ഖുറേഷിക്കെതിരായ സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ ഒരു ദുബൈ ബിസിനസ്സുകാരൻ വഴി അസ്താനയ്ക്ക് താൻ 3 കോടി രൂപ കോഴ നൽകിയെന്നാണ് സതീഷ് ബാബു സനയുടെ ആരോപണം.

“രാകേഷ് അസ്താന ഞങ്ങളുടെ ആളാണ്”: ഫോണ്‍, വാട്‌സ് ആപ്പ് തെളിവുകളുമായി സിബിഐ ഉദ്യോഗസ്ഥന്‍ എകെ ബാസി

സിബിഐ ഇടക്കാല ഡയറക്ടര്‍ വര്‍ഗീയ പ്രസംഗം നടത്തിയിട്ടുണ്ടെന്ന് സിപിഎം നേതാവ്; ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു

സിബിഐ ഇടക്കാല തലവന്റെ ഭാര്യയുടെ പണമിടപാട് വിവാദത്തില്‍: സ്വകാര്യ കമ്പനിക്ക് നല്‍കിയത് 1.14 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍