Top

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് കോബ്ര പോസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് കോബ്ര പോസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും വര്‍ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്ലാന്‍റ് ചെയ്യാനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍. കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പണം നല്‍കുന്ന കക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനുള്ള സന്നദ്ധത മാധ്യമ സ്ഥാപനങ്ങള്‍ വെളിവാക്കുന്നു. പുഷ്പ ശര്‍മ്മയാണ് കോബ്ര പോസ്റ്റിന് വേണ്ടി ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളേയോ മാധ്യമപ്രവര്‍ത്തകരേയോ കണ്ട് സംസാരിച്ചാണ് പുഷ്പ് ശര്‍മ ഇക്കാര്യം പറയുന്നത്.

ആറ് കോടി മുതല്‍ 50 കോടി രൂപ വരെ പുഷ്പ ശര്‍മ മാധ്യമ ഉടമകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങല്‍ ശക്തമായി പ്രചരിപ്പിക്കുക, പിന്നീട് ഇത് വിനയ് കത്യാര്‍, ഉമ ഭാരതി, മോഹന്‍ ഭഗവത് തുടങ്ങിയവര്‍ നടത്തുന്ന വര്‍ഗീയ പ്രസംഗങ്ങളും മറ്റും പരമാവധി പ്രചരിപ്പിക്കുന്നതിലേയ്ക്ക് വ്യാപിക്കും. തിരഞ്ഞെടുപ്പ് അടുക്കാറായാല്‍ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ ആക്രമിച്ചുകൊണ്ടും ഏറ്റവും മോശം ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ടും പ്രചാരണം നടത്തും. പ്രിന്റ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബിജെപിക്ക് വേണ്ടി ഈ പ്രചാരണം ഏറ്റെടുക്കും.

നഗ്നമായ നിയമലംഘനത്തിനാണ് മാധ്യമസ്ഥാപനങ്ങള്‍ സന്നദ്ധത അറിയിക്കുന്നത്. പലരും കള്ളപ്പണമായി ഇത് വാങ്ങാന്‍ തയ്യാറാണ്. കോബ്ര പോസ്റ്റ് കണ്ട മാധ്യമപ്രവര്‍ത്തകരില്‍ മിക്കവരും സംഘപരിവാര്‍, ആര്‍എസ്എസ ബന്ധമുള്ളവരാണ്. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും മറ്റും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇളക്കിവിടുന്നതിന് ഇടയിലാണ് പണം വാങ്ങി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള സന്നദ്ധത മാധ്യമങ്ങള്‍ അറിയിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യാനും പരസ്യങ്ങള്‍ക്കും അവര്‍ സന്നദ്ധത അറിയിച്ചു.

സോഷ്യല്‍ മീഡിയ കാംപെയിന്‍ തന്നെ നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറാണ്. ചിലര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ക്വട്ടേഷനുകളും പുഷ്പ് ശര്‍മക്ക് ഇ മെയില്‍ വഴി അയച്ചുകൊടുത്തു. ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, യുഎന്‍ഐ, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ചഎന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയവയുമായാണ് പുഷ്പ ശര്‍മ സംസാരിച്ചത്. ഓപ്പറേഷന്‍ 136 എന്ന റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗമാണ് കോബ്ര പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

അരുണ്‍ ജയ്റ്റ്‌ലി, മനോജ് സിന്‍ഹ, ജയന്ത് സിന്‍ഹ, മേനക ഗാന്ധി തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ക്കും വരുണ്‍ ഗാന്ധി എംപിക്കും ബിജെപിയുടെ സഖ്യകക്ഷി നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യാന്‍ പുഷ്പ് ശര്‍മ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളമായി ബന്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകവനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദാവെ, കാമിനി ജയസ്വാള്‍, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ആവശ്യവും മാധ്യമ പ്രതിനിധികള്‍ തള്ളിയില്ല.

വായനയ്ക്ക്: https://goo.gl/umeVyc

കോബ്ര പോസ്റ്റ്‌ പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോകള്‍:

Next Story

Related Stories