UPDATES

ട്രെന്‍ഡിങ്ങ്

ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്: പരന്‍ജോയ് ഗുഹ തകൂര്‍ത്ത സംസാരിക്കുന്നു

സര്‍ക്കാരിന്റെ തെറ്റുകളെ തുറന്നുകാട്ടുക എന്ന പ്രതിപക്ഷ ധര്‍മ്മം 2014 മേയിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും ഉപേക്ഷിച്ചിരിക്കുന്നു: ഇന്ത്യന്‍ മാധ്യമ പ്രതിസന്ധി; സംവാദം തുടരുന്നു

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ആയിരം കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിക്കെതിരെ (ഇപിഡബ്ല്യു) അദാനി ഗ്രൂപ്പ് നിയമനടപടി തുടങ്ങുകയും, ഇതുമായി ബന്ധപ്പെട്ട് ഇപിഡബ്ല്യുവിന്റെ ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പരഞ്ചോയ് ഗുഹ തകൂര്‍ത്തയ്ക്ക് എഡിറ്റര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വരുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായി. ഏതായാലും ഇപിഡബ്ല്യു അദാനിക്കെതിരായ വാര്‍ത്ത പിന്‍വലിച്ചു. എന്നാല്‍ thewire.in ഇത് പ്രസിദ്ധീകരിച്ചു. A Files എന്ന പേരില്‍ അദാനി ഗ്രൂപ്പ് നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പുകളുടെയും കടലാസ് കമ്പനികളുടേയും വിവരങ്ങള്‍ രേഖകള്‍ സഹിതം പരഞ്ചോയും സംഘവും പുറത്തുവിട്ടു.

കോര്‍പ്പറേറ്റ് ഹൗസുകള്‍ക്കെതിരായ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ അപകീര്‍ത്തി കേസുകളുടെ രൂപത്തില്‍ ഭീഷണിയായി വന്നുതുടങ്ങുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു. സെല്‍ഫ് സെന്‍സര്‍ഷിപ്പിന് നിര്‍ബന്ധിതരാക്കപ്പെടുന്നതടക്കം വിവിധ തരം വെല്ലുവിളികള്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയെപ്പറ്റി, വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവച്ച് അഴിമുഖവുമായി സംസാരിക്കുകയാണ് പരന്‍ജോയ് ഗുഹ തകൂര്‍ത്ത.

സര്‍ക്കാരിന്റെ തെറ്റുകളെ തുറന്നുകാട്ടുക എന്ന പ്രതിപക്ഷ ധര്‍മ്മം 2014 മെയ്ക്ക് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും ഉപേക്ഷിച്ചിരിക്കുന്നു. അധികാരത്തിലുള്ളവര്‍ക്ക് വിധേയപ്പെട്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന സ്വകാര്യ മാധ്യമങ്ങളാണ് ഇവിടെയുള്ളത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമെല്ലാം വലിയ ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ട്. ഇരുതല മൂര്‍ച്ചയുള്ള വാള് പോലെയാണിവ. സോഷ്യല്‍ മീഡിയയില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിഞ്ഞിരിക്കുന്ന ട്രോളര്‍മാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളും വ്യക്തിഹത്യകളും പ്രശ്‌നമാണ്. പണം നല്‍കി വ്യാജ പ്രചാരണം നടത്തുന്നു. ലോകവ്യാപകമായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗവേഷണത്തിനും യാത്രകള്‍ക്കും മറ്റുമുള്ള വിഭവങ്ങളുടെ ലഭ്യത പ്രശ്നമാണ് – പരന്‍ജോയ് പറയുന്നു.

വീഡിയോ കാണാം:

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

നാലു മൂലയിലെ ചര്‍ച്ചക്കാരും ആങ്കര്‍മാരും മാത്രം മാറുന്ന മാധ്യമ (ബഹള) പ്രവര്‍ത്തനം; എം. സുചിത്ര എഴുതുന്നു

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥ മാധ്യമങ്ങള്‍ ഉണ്ടാക്കരുത്-എന്‍ പി രാജേന്ദ്രന്‍/കാഴ്ചപ്പാട്

മാധ്യമപ്രവര്‍ത്തകരെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതില്‍ അധികാരവര്‍ഗവും മാനേജ്‌മെന്റുകളും ഒറ്റക്കെട്ട്: സി. നാരായണന്‍ സംസാരിക്കുന്നു

ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; ടെലിവിഷന്‍ ജേണലിസത്തിന്റെ കാലം കഴിഞ്ഞു: രാജ്ദീപ് സര്‍ദേശായ്

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

ശ്വേത കോത്താരി, ഓര്‍മ്മയുണ്ടോ ഈ മുഖം? റിപ്പബ്ലിക്കില്‍ നിന്ന് രാജി വച്ച മാധ്യമപ്രവര്‍ത്തകയോട് കൂടംകുളം സമരനായകന്‍

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

എന്നെ കൊല്ലാന്‍ പരിപാടിയുണ്ടോ എന്ന് താങ്കളുടെ അനുയായികളോട് ചോദിക്കൂ, മോദിക്ക് രവീഷ്‌കുമാറിന്റെ തുറന്ന കത്ത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍