രാജസ്ഥാനിലെ ബിക്കാനീറിന് സമീപം പാകിസ്താന് വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാകിസ്താന്റെ ശ്രമം. ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിച്ചത്. ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു. രാവിലെ 11.30ഓടെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് കന്നുകയറാനുള്ള ശ്രമം പാകിസ്താന് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉടന്‍ തന്നെ ഡ്രോണിനെ വെടിവച്ചിടുകയായിരുന്നു.
അതേസമയം വിമാനം അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറം പാകിസ്താനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപമാണ് തകര്‍ന്നുവീണത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന് ഭാഗത്ത് രണ്ട് സ്ഫോടനങ്ങള്‍ നടന്നതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. അതേസമയം പാക് മാധ്യമങ്ങള്‍ ഇത് നിഷേധിച്ചു.