TopTop
Begin typing your search above and press return to search.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുകയാണോ? "രാജി വയ്ക്കും" എന്ന് പറയുന്നതായി ഓഡിയോടേപ്പ്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുകയാണോ? "രാജി വയ്ക്കും" എന്ന് പറയുന്നതായി ഓഡിയോടേപ്പ്
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുകയാണോ? വൈറലായി മാറിയ ഒരു ഓഡിയോ ക്ലിപ്പാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്. അതേസമയം ഇത് വ്യക്തിപരമായ സംഭാഷണം മാത്രമാണ് എന്നാണ് അശോക് ചവാന്റെ പ്രതികരണം. ചന്ദ്രാപ്പൂര്‍ ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആരും താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് അശോക് ചവാന് പരാതിയുള്ളതായി ഓഡിയോ ടേപ്പ് പറയുന്നു.

ചന്ദ്രാപ്പൂര്‍ സീറ്റില്‍ നിന്ന് വിനായക് ബാഗ്‌ഡെയെ മത്സരിപ്പിക്കാനാണ് അശോക് ചവാന്‍ താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ആരും കേട്ടില്ല. ചന്ദ്രാപൂരില്‍ നിന്നുള്ള രാജൂര്‍കാര്‍ എന്നയാളാണ് മറുവശത്ത് സ്വയം പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ മുകുള്‍ വാസ്‌നികിനോട് സംസാരിക്കൂ. ഞാന്‍ പറയുന്നത് അവിടെ ആര്‍ക്കും മനസിലാകുന്നില്ല എന്ന് അശോക് ചവാന്‍ പറയുമ്പോള്‍ നിങ്ങളുടെ മുന്നില്‍ മുകുള്‍ വാസ്‌നിക് ആരുമല്ല എന്നാണ് രാജൂര്‍കര്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടിരുന്നു. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.

Next Story

Related Stories