TopTop
Begin typing your search above and press return to search.

കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണനെ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. അരവിന്ദ് സുബ്രഹ്മണ്യൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. കാബിനറ്റ് അപ്പോയിന്റമെന്റ് കമ്മിറ്റിയാണ് നിയമനം നടത്തിയത്.

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്ണമൂര്‍ത്തി. ബന്ദൻ ബാങ്ക്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നിവയുടെ ബോർഡുകളിലും ഇദ്ദേഹം അംഗമാണ്.

നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് തയ്യാറാക്കുന്നതിലായിരിക്കും ഇദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. അടുത്ത രണ്ട് മാസത്തിനകം ഇടക്കാല ബജറ്റ് വരും.

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധന പദ്ധതിക്കു ശേഷം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യൻ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനം രാജിവെച്ചത്. ഇദ്ദേഹമിപ്പോൾ ഹാർവാർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുകയാണ്. നോട്ടുനിരോധനം ഒരു വലിയ പിന്തിരിപ്പൻ തീരുമാനമായിരുന്നെന്നും അത് സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ആഘാതമായെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. “സാമ്പത്തിക വളര്‍ച്ച നേരത്തെ തന്നെ മന്ദഗതിയിലായിരുന്നു. പക്ഷേ നോട്ട് നിരോധനം വന്നതോടെ അതിന്റെ വേഗം കൂടി. നോട്ട് നിരോധനത്തിന്റെ മുമ്പുള്ള ആറ് സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ശരാശരി എട്ടു ശതമാനമായിരുന്നു എങ്കില്‍ നോട്ട് നിരോധനത്തിനു ശേഷമുള്ള ഏഴ് പാദങ്ങളില്‍ ഈ വളര്‍ച്ചാ നിരക്ക് ശരാശരി 6.8 ശതമാനമായി. അതായത്, നാല് പാദങ്ങളുള്ള ഒരു സാമ്പത്തിക വര്‍ഷത്തില്‍ മുമ്പത്തെ വളര്‍ച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു എങ്കില്‍ പിന്നീടത് 6.2 ശതമാനമായി”– അദ്ദേഹം പറയുകയുണ്ടായി.


Next Story

Related Stories