ആന്ധ്രപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി മുഖ്യമന്ത്രിയായ വൈഎസ് ജഗന് മോഹന്‍ റെഡ്ഡി, മുന്‍ ടിഡിപി സര്‍ക്കാരിന്റെ വിശ്വസ്തരെ മാറ്റിക്കൊണ്ട് പൊലീസിലടക്കം സമൂലമായ അഴിച്ചുപണി തുടങ്ങി. സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ആര്‍പി താക്കൂറിനെ പുറത്താക്കി. ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എബി വെങ്കിടേശ്വര റാവുവിനേയും പുതിയ സര്‍ക്കാര്‍ മാറ്റി. പൊതുഭരണ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് വെങ്കിടേശ്വര റാവുവിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇരുവരും. ഇരുവര്‍ക്കുമെതിരെ വൈഎസ്ആര്‍ പല തവണ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ദീര്‍ഘകാലമായി ഒഴിഞ്ഞുകിടന്നിരുന്ന പ്രിന്‍സിപ്പല്‍ ഫിനാന്‍സ് സെക്രട്ടറിയുടെ നിയമനം നടത്തി. ഭരണ പരിഷ്കരണ, അഴിമതി വിരുദ്ധ നടപടികളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സന്ദേശമാണ് ജഗന് മോഹന്‍ റെ്ഡ്ഡി നല്‍കുന്നത്. അഴിമതി തുടച്ചുനീക്കും എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കും എന്ന് പുതിയ മുഖ്യമന്ത്രി പറയുന്നു. കാര്യക്ഷമതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥന് സോളമന് ആരോക്യ രാജ് ആണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി.
ഇന്നലെ വിജയവാഡയില്‍ നടന്ന ജഗന്മോഹന് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 175ല്‍ 152 സീറ്റ് നേടി അധികാരത്തിലെത്തിയ വൈ എസ് ആര് കോണ്‍ഗ്രസ്, സംസ്ഥാനത്ത് ആകെയുള്ള 25 ലോക്സഭ സീറ്റുകളില്‍ 22ഉം നേടിയിരുന്നു. വന്‍ തോതില്‍ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളുമായി പ്രചാരണ സമയത്ത് ജഗന് നല്‍കിയിരുന്നത്. പ്രായമായവര്‍ക്കുള്ള ക്ഷേമ പെന്ഷന് അടക്കമുള്ളവയില്‍ അധികാരമേറ്റയുടന്‍ തീരുമാനമെടുത്തിരിക്കുകയാണ് ജഗന് മോഹന്‍ റെഡ്ഡി.
ജഗന് മോഹന്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞ ചടങ്ങ്: