UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ ഭീകരര്‍ സൈനികനെ സ്വന്തം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

ആര്‍മിയുടെ പ്രത്യേക വിഭാഗം മുഹമ്മദിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ജമ്മുകശ്മീരില്‍ ഭീകരര്‍ സൈനികനെ സ്വന്തം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ട് ബദ്ഗാം ജില്ലയിലെ ഖാസിപൂരയിന്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള സുഡൂരിലെ വീട്ടില്‍ നിന്നാണ് ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റിലുള്ള മുഹമ്മദ് യാസിന്‍ ഭട്ടിനെ തട്ടികൊണ്ടുപോയത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 31 വരെ അവധിയിലായിരുന്ന മുഹമ്മദ്.

ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം, കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത് വീടനടുത്തുള്ള വനമേഖലയില്‍ നിന്നാണ് മുഹമ്മദിനെ ഭീകര്‍ തട്ടികൊണ്ടുപോയതെന്നാണ്. ആര്‍മിയുടെ പ്രത്യേക വിഭാഗം മുഹമ്മദിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍