ആറ് ലോക്സഭ സീറ്റുകളുള്ള ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടമായാണ് നടക്കുക. അതേസമയം കാശ്മീരിലെ അനന്ത് നാഗില്‍ സുരക്ഷാകാരണങ്ങളാല്‍ മൂന്ന് ഘട്ടമായും. അനന്ത് നാഗിന് സമീപം അവന്തിപ്പോരയിലാണ് ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേര്‍ ബോംബ് ആക്രമണം ഉണ്ടായത്. സമീപപ്രദേശങ്ങളില്‍ സൈന്യവും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല തവണ ഏറ്റുമുട്ടലുകളുണ്ടായിരുന്നു.
2014ല്‍ പിഡിപി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് അനന്ത്നാഗില്‍ നിന്ന് ലോക്സഭയിലേയ്ക്ക് വിജയിച്ചിരുന്നത്. ജമ്മു കാശ്മീര്‍ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇതുണ്ടായില്ല.