Top

കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച്‌കൊന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചു

കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച്‌കൊന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചു
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച്‌കൊന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ പരിക്കേറ്റ ഒരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രിയില്‍ ഉധംപൂരിലെ ബട്ടാല്‍ ബലിയ ക്യാമ്പിലായിരുന്നു സംഭവം.

രാജ്സ്ഥാന്‍ പൊഖ്രാന്‍ സ്വദേശിയായ ജുഹുന്‍ജുഹ്നു, ഡല്‍ഹി മജ്പൂര്‍ സ്വദേശിയായ യോഗേന്ദ്ര ശര്‍മ്മ, ഹരിയാന രേവാരി സ്വദേശിയായ ഉമീദ് സിംഗ് എന്നിവരാണ് മരിച്ചത്.

കാണ്‍പൂര്‍ സ്വദേശി കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. കൊലക്ക് ശേഷം അജിത് കുമാര്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു.

ഗുരുതര പരിക്കുകളോടെ അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

Related Stories