TopTop

ഇന്ത്യ തോറ്റതിനു പിന്നിൽ നെഹ്റു? ശക്തമായ തെളിവുകൾ പുറത്ത്

ഇന്ത്യ തോറ്റതിനു പിന്നിൽ നെഹ്റു? ശക്തമായ തെളിവുകൾ പുറത്ത്
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ തോറ്റു പിന്മാറിയതിനു പിന്നിലെ കാരണമെന്താണ്? ക്രിക്കറ്റ് വിശകലന വിദഗ്ധർ പല തിയറികളും കൊണ്ടുവരുന്നുണ്ടാകാം. പക്ഷെ, ഇത്തരം വിഷയങ്ങളിൽ അന്തിമവിശകലനത്തിൽ കാരണമായി പറയപ്പെടാറുള്ള പേര് ജവഹർലാൽ നെഹ്റുവിന്റേതാണല്ലോ. ഇത്തവണയും പതിവ് തെറ്റിയില്ല. പതിവില്‍ നിന്നും ഭിന്നമായി പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, സോഷ്യൽ മീഡിയയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് തോൽവിക്കു കാരണം നെഹ്റുവാണ്!

നെഹ്റുവാണ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചത് എന്നതിന് ഫോട്ടോഗ്രാഫുകൾ അടക്കമുള്ള തെളിവുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇദ്ദേഹം ബാറ്റ് പിടിച്ചിരിക്കുന്ന ചിത്രം എത്തിയിട്ടുണ്ട്.

നെഹ്റു കളിക്കളത്തിലിറങ്ങിയതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. ഇതിൽപ്പരം എഎന്തു തെളിവു വേണമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.





ലോകകപ്പ് പരാജയത്തിലെ നെഹ്റുവിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ തെളിവു കൂടി പുറത്തു കൊണ്ടു വന്നിട്ടുണ്ട് സോഷ്യൽ മീഡിയ. ഇന്ത്യൻ കളിക്കാരുടെ പേരുകൾ പ്രത്യേക ക്രമത്തിൽ എഴുതിയാൽ ജവഹർലാൽ നെഹ്റുവിന്റെ പേര് അതിൽ തെളിഞ്ഞു വരുന്നതായി കാണാം. ഇതിൽപ്പരം എന്ത് തെളിവാണ് ഇനി വേണ്ടതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.


Next Story

Related Stories