UPDATES

ട്രെന്‍ഡിങ്ങ്

അസംഖാൻ ആസിഡ് ആക്രമണത്തിന് ശ്രമിച്ചെന്ന് നടി ജയപ്രദ; മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിച്ചപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു

‘ഇതിനിടെയാണ് തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പുറത്ത് വരുന്നത്. ഇക്കാലയളവിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു.’

സമാജ് വാദി പാർട്ടി നേതാവും റാംപൂർ എംഎൽഎയുമായ അസം ഖാൻ തനിക്ക് നേരെ ആസിഡ് ആക്രമണത്തിന് മുതിർന്നതായുള്ള ഗുരുതര ആരോപണവുമായി നടിയും രാഷ്ട്രീയക്കാരിയുമായ ജയപ്രദ. അമര്‍ സിങ്ങുമായുള്ള തന്റെ അടുപ്പത്തിൽ തെറ്റിദ്ധരിച്ചായിരുന്നു അസംഖാന്റെ നടപടിയെന്നും ജയപ്രദ ആരോപിക്കുന്നു. എന്നാൽ തന്റെ ഗോഡ് ഫാദറായാണ് അമർ സിങ്ങിനെ കണക്കാക്കുന്നത്. ജനങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തെ രാഖി അണിയിക്കാനും താൻ തയ്യാറാണെന്നും മുംബൈയിൽ‌ നടന്ന ചടങ്ങിൽ അവർ പറയുന്നു.

തന്റെ ജീവിതത്തിൽ നിരവധി പേർ സഹായിച്ചിട്ടുണ്ട്. എന്നാൽ അമർസിങ്ജി തന്റെ ഗോഡ് ഫാദറാണ്. തിരഞ്ഞെടുപ്പിൽ മൽസരിച്ച സമയത്താണ് തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽപ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ജയപ്രദ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ നേരിട്ടപ്പോൾ ഒരു രാഷ്ട്രീയക്കാരൻ പോലും പിന്തുണയുമായി വന്നിരുന്നില്ല. മുലായം സിങ്ങ് യാദവ് ഒരുതവണ പോലും വിളിച്ചന്വേഷിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു.

ഇതിനിടെയാണ് തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പുറത്ത് വരുന്നത്. ഇക്കാലയളവിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും തനിക്കൊപ്പം നിന്നില്ലെന്നും അവർ പറയുന്നു.

ഈ സമയങ്ങളിലെല്ലാം തനിക്കൊപ്പം നിന്ന വ്യക്തിയാണ് അമർ സിങ്. “അദ്ദേഹത്തെ ഗോഡ് ഫാദർ എന്നല്ലാതെ എന്താണ് പറുയുക. ഞങ്ങൾക്കെതിരായ പ്രചാരങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് ഞാൻ രാഖി കെട്ടണമായിരിക്കും. എന്നാൽ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊന്നും പ്രശ്നമല്ല:” -ജയപ്രദ പറയുന്നു.

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം പുരുഷമേധാവിത്വം തന്നെയാണ്. ഒരുപാർട്ടിയുടെ സിറ്റിങ്ങ് എംപി ആയിരുന്നിട്ട് പോലും തനിക്ക് ആസിഡ് ആക്രമണ ഭീഷണി നേരിടേണ്ടിവന്നത് ഇതിനുള്ള പ്രധാന തെളിവാണെന്നും ജയപ്രദ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍