TopTop
Begin typing your search above and press return to search.

ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബിഎസ്‌പിയിൽ ചേർന്നു

ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബിഎസ്‌പിയിൽ ചേർന്നു
ജനതാദൾ എസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബഹുജൻ സമാജ് പാർട്ടിയിൽ‌ ചേർ‌ന്നു. ദൾ ടിക്കറ്റിൽ കർണാടകയിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് ഡാനിഷ് അലി ഈ തീരുമാനമെടുത്തതെന്ന് അറിയുന്നു. ഇതിന് ജെഡിഎസ് ദേശീയാധ്യക്ഷൻ ദേവെഗൗഡയുടെ അനുഗ്രഹാശിസ്സുകളും ഡാനിഷിന് കിട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം കൊച്ചിയിൽ ഡാനിഷ് അലി ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുമായി കോണ്‍ഗ്രസ്സ്-ദൾ സീറ്റുവിഭജനം സംബന്ധിച്ച ചർച്ച നടത്താനായിരുന്നു ഈ സന്ദർ‌ശനം.

ലഖ്നൗവില്‍ ബിഎസ്പി ജനറൾ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

Next Story

Related Stories