വിപണി/സാമ്പത്തികം

ശമ്പള ബാധ്യത ബാങ്കുകൾ ഏറ്റെടുക്കുന്നില്ല; ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ഉടൻ നൽകാനാവില്ലെന്ന് ജെറ്റ് എയർവേസ് സിഇഒ

ജീവനക്കാർക്ക് പുറമെ സ്ഥലമുടമകള്‍, വിതരണക്കാർ, പൈലറ്റ്സ്, ഓയിൽ കമ്പനികൾ എന്നിവര്‍ക്കും കമ്പനി കത്ത് നല്‍കിയിട്ടുണ്ട്.

ബിഡ്ഡിങ്ങ് നടപടികൾ പൂർത്തിയാവുന്നനത് വരെ ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെയുള്ളവ നൽകാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ജെറ്റ് എയർവേസ് സിഇഒ വിനയ് ഡബ്ബേ. ജീവനക്കാരെ അഭിസംബോധന ചെയ്ത പുറത്തിറക്കിയ കത്തിലാണ് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായ ജെറ്റ് എയർവേസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാങ്കുകൾ ശമ്പളം സംബന്ധിച്ച ബാധ്യതകൾ എറ്റെടുക്കാൻ തയ്യാറല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും കത്ത് അവകാശപ്പെടുന്നു.

ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ബാങ്കുളെ സമീപിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ വായ്പ ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ട് പോയാലോ, കമ്പനിയുടെ ആസ്തി ഉൾപ്പെയുള്ള കാര്യങ്ങളിൽ ലേല നടപടികൾ പൂർത്തിയാവുകയോ ചെയ്യാതെ മറ്റ് ജീവനക്കാരെ സഹായിക്കാൻ കഴിയില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെ നിലവിലെ ജീവനക്കാർ കാത്തിരിക്കാന്‍ തയ്യാറാവണം. അല്ലാത്തവർക്ക് ജോലിയുൾപ്പെടെ മറ്റ് വഴികൾ തേടാമെന്നും കമ്പനി വ്യക്തമാക്കുന്നു.

ജീവനക്കാർക്ക് പുറമെ സ്ഥലമുടമകള്‍, വിതരണക്കാർ, പൈലറ്റ്സ്, ഓയിൽ കമ്പനികൾ എന്നിവര്‍ക്കും കമ്പനി കത്ത് നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങൾ തീർ‌ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കമ്പനി പുതിയ നിക്ഷേപകനെ തേടിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി മേധാവി വ്യക്തമാക്കുന്നു.

2000 കോടിയുടെ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജെറ്റ് എയർവേസ് താൽക്കാലികമായെങ്കിലും പൂർണമായും പ്രവർത്തനം നിർത്തിയത്. തുടർ പ്രവര്‍ത്തനത്തിന് അടിയന്തിര സഹായമായി 400 കോടി രൂപയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും നീക്കം പാളിയതോടെയാണ് ജറ്റ് എയർ വേസ് സർവീസുകൾ നിർത്തിവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍