UPDATES

ട്രെന്‍ഡിങ്ങ്

സ്വാമി അഗ്നിവേശിനെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു; വധശ്രമമെന്ന് അഗ്നിവേശ്

കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും താൻ ജീവനോടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്നും അഗ്നിവേശ്.

ആത്മീയാചാര്യനും സാമൂഹ്യപ്രവർത്തകനുമായ സ്വാമി അഗ്നിവേശിന് മർദ്ദനമേറ്റു. ജാർഖണ്ഡിലാണ് സംഭവം. യുവമോർച്ച പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയുന്നു.

തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും താൻ ജീവനോടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്നും അഗ്നിവേശ് ഒരു ചാനലിനോട് പറഞ്ഞു.

തനിക്ക് ആവശ്യമായ സുരക്ഷ നൽകിയിരുന്നില്ലെന്നും ആക്രമണത്തിനു പിന്നിൽ‌ ഗൂഢാലോചനയുണ്ടെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ജാർഖണ്ഡിലെ പാകൂറിൽ വെച്ചായിരുന്നു ആക്രമണം.

അഗ്നിവേശിനെ ആക്രമിച്ചവരുടെ സംഘത്തിൽ യുവമോർച്ച പ്രവർത്തകരും ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ പ്രവർത്തകരും ഉണ്ടായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹം ‘സനാതനധർമ’ത്തിനെതിരെ പ്രവർത്തിക്കുന്നതായി സംഘപരിവാർ സംഘടനകൾ ദീർഘകാലമായി ആരോപിക്കുന്നതാണ്. രാജ്യത്തെ ദളിത് കൊലപാതകങ്ങൾക്കും ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾക്കുമെല്ലാം എതിരെ അഗ്നിവേശ് രംഗത്തു വന്നിരുന്നു.

കാവി ചുറ്റിയ രാജ്യം; മലയാളി യുവതിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പറയും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍

വ്യാജസന്ദേശങ്ങളും കൊലകളും: പ്രശ്നം സാങ്കേതികതയെന്ന് കേന്ദ്രം; സാമൂഹികമെന്ന് വാട്സാപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍