UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎം ജോസഫ്: സുപ്രീംകോടതി കൊളിജിയം ഇന്ന് ചേരും

ഇന്ന് ഉച്ചതിരിഞ്ഞ് 4.15നാണ് കൊളിജിയം യോഗം.

ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജായി ഉയർത്തുന്നതു സംബന്ധിച്ച വിഷയത്തിൽ ഇന്ന് കൊളിജിയം യോഗം നടക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്സായ കെഎം ജോസഫിനെ സുപ്രീംകോടതിയിലേക്കുയർത്തുന്നതിൽ കേന്ദ്രം വിയോജിപ്പ് അറിയിച്ചിരുന്നു. ഇക്കാര്യമാണ് ഇന്ന് ചർച്ചയാകുക.

കേന്ദ്രത്തിന്റെ നിരാകരണം കൊളിജിയം തള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ നാലുപേർ കൂടി കൊളീജിയത്തിലുണ്ട്. സുപ്രീംകോടതിയിലെ അസാധാരണമായ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് പത്രസമ്മേളനം നടത്തിയവരാണ് ഇവർ.

നേരത്തെ ബിജെപി സർക്കാരിന് പ്രത്യേക താൽപര്യമുള്ളയാളെന്ന് ആരോപണമുള്ള ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രം അംഗീകരിച്ചിരുന്നു. കെഎം ജോസഫിന്റെ കാര്യത്തിൽ ശുപാർശ നിരാകരിച്ചെങ്കിലും കൊളിജിയം നിലപാടിൽ ഉറച്ചു നിന്നാൽ കേന്ദ്രത്തിനത് അംഗീകരിക്കേണ്ടതായി വരും.

ഇന്ന് ഉച്ചതിരിഞ്ഞ് 4.15നാണ് കൊളിജിയം യോഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍