TopTop
Begin typing your search above and press return to search.

'വിവരമുള്ള ഒരുത്തനുമില്ലേ ആ നാഥനില്ലാ കളരിയില്‍?': ബിജെപി പ്രവർത്തകരെ ട്രോളിക്കൊന്ന് കടകംപള്ളി

വിവരമുള്ള ഒരുത്തനുമില്ലേ ആ നാഥനില്ലാ കളരിയില്‍?: ബിജെപി പ്രവർത്തകരെ ട്രോളിക്കൊന്ന് കടകംപള്ളി

മലബാർ ദേവസ്വം ബോര്‍ഡ് ചെയർമാനായി എഎൻ ഷംസീറിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചെന്നും അത് അനുവദിക്കില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന് കമന്റിട്ട ബിജെപി പ്രവർത്തകരെ ട്രോളടിച്ച് കൊന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വര്‍ഗീയവിഷം നിറഞ്ഞ തലച്ചോറില്‍ വെളിച്ചം കടത്തിവിടാനാകില്ലെന്നറിയാമെങ്കിലും മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി ഒരു കഥ സൊല്ലട്ടുമാ എന്നു പറഞ്ഞാണ് കടകംപള്ളിയുടെ പോസ്റ്റ് തുടങ്ങുന്നത്.

മലബാർ ദേവസ്വം ബോർഡിന് ചെയർമാൻ എന്നൊരു സ്ഥാനമില്ലെന്ന് ബിജെപി പ്രവർത്തകരോട് മന്ത്രി പറഞ്ഞു. ഉള്ളത് പ്രസിഡണ്ടാണ്. ഇപ്പോഴുള്ള പ്രസിഡണ്ട് ഒകെ വാസുമാഷിനെ അറിയുമോയെന്നും അദ്ദേഹം ബിജെപി പ്രവർത്തകരോട് ചോദിച്ചു. വാസുമാഷ് ബിജെപി വിട്ടത് എന്തുകൊണ്ടാണെന്ന് തനിക്ക് നല്ലപോലെ മനസ്സിലായെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

തലയും വാലുമില്ലാതെ വിവരക്കേടുകൾ പറഞ്ഞ് വർഗീയത പ്രചരിപ്പിച്ചാൽ ഗൾഫിൽ കഴിഞ്ഞിരുന്ന കൃഷ്ണകുമാരൻ നായർക്ക് കിട്ടിയതുപോലുള്ള ലോട്ടറി കിട്ടുമെന്ന് അറിയിച്ച മന്ത്രി ആ 'നാഥനില്ലാക്കളരി'യിൽ വിവരമുള്ള ഒരുത്തനുമില്ലേ എന്ന് ചോദിക്കുകയും ചെയ്തു.


Next Story

Related Stories