വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; ക്രൗഡ് ഫണ്ടിങ് തുടങ്ങി കനയ്യ കുമാർ

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കനയ്യ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഹാറിലെ തന്റെ സ്ഥാനാർ‌ത്ഥിത്വം ദേശീയതലത്തിൽ ചർച്ചയായിരിക്കെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവുകൾ കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് നടത്തുകയാണ് കനയ്യ കുമാർ. തന്റെ വിജയത്തിനായി വോട്ടുകളും നോട്ടുകളും തന്ന് സഹായിക്കണമെന്നാണ് കനയ്യ കുമാർ പറയുന്നത്. 2019 തെരഞ്ഞെടുപ്പ് ഒരു ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണെന്നും പണവും ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് നടക്കാൻ പോകുന്നതെന്നും ജെഎൻയുവിൽ നിന്നെത്തിയ ഈ തീപ്പൊരി നേതാവ് പറയുന്നു,

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കനയ്യ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ജനങ്ങളുടെ സഹായം ആവശ്യമാണെന്ന പ്രസ്താവന അദ്ദേഹം നടത്തുന്നു. കൂടെ ഒരു ലിങ്കും ചേർത്തിട്ടുണ്ട്. ഇതുവഴിയാണ് ഫണ്ട് നൽകേണ്ടത്. മികച്ച പ്രതികരണമാണ് പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

ആറ് മണിക്കൂർ മുമ്പ് തുടങ്ങിയ പ്രചാരണത്തിലൂടെ 10,17,128 രൂപ ഇതുവരെ (6.57 PM) സംഭാവനയായി കിട്ടിയിട്ടുണ്ടെന്ന് വെബ്സൈറ്റ് വിവരം നൽകുന്നു. അതായത് മൊത്തം തുകയുടെ 14%. ഇനി 33 ദിവസം കൂടി ശേഷിക്കുന്നുണ്ട്.

ഓരോ മുപ്പത് മിനിറ്റിലും ഒരു കർഷകൻ എന്ന വിധത്തിൽ ആത്മഹത്യകൾ നടക്കുന്ന നാട്ടിൽ ജനാധിപത്യത്തെ രക്ഷിക്കാൻ ഒരുമിക്കേണ്ടതുണ്ടെന്ന ആഹ്വാനമാണ് കനയ്യ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍