വൈറല്‍

ആസിഫയെ പിന്തുണച്ച കരീനയ്ക്കെതിരെ സംഘപരിവാർ ആക്രമണം; ഈ ‘തീട്ട’ങ്ങളാണ് മോദി സർക്കാരിന്റെ നേട്ടമെന്ന് സ്വര ഭാസ്കർ

Print Friendly, PDF & Email

മുസ്ലിമിനെ വിവാഹം ചെയ്യുകയും അപരിഷ്കൃതനായ മുസ്ലിം രാജാവിന്റെ പേര് മകനിടുകയും ചെയ്ത കരീന ഇങ്ങനെ ചെയ്യുന്നതിൽ സ്വയം നാണിക്കണമെന്ന് സംഘപരിവാർ സൈബർ ആക്രമണകാരികൾ പറയുന്നു.

A A A

Print Friendly, PDF & Email

കത്വയില്‍ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ആരിഫയ്ക്ക് നീതി തേടിയുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിൽ പങ്കുചേർന്ന കരീന കപൂറിനെ ആക്രമിച്ച് ഹിന്ദുത്വവാദികൾ. ‘മുസ്ലിമിനെ വിവാഹം ചെയ്ത കരീന നാണിക്കണം’ എന്ന വാചകമാണ് സൈബർ ആക്രമണകാരികൾ നടിക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നത്.

“I AM HINDUSTAN, I AM ASHAMED, #JUSTICEFOROURCHILD, 8 YEARS OLD GANGRAPED!, MUDERED IN DEVISTAN TEMPLE, #KATHUA” എന്നെഴുതിയ ബാനറുമായി നിൽക്കുന്ന തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു കരീന.

മുസ്ലിമിനെ വിവാഹം ചെയ്യുകയും അപരിഷ്കൃതനായ മുസ്ലിം രാജാവിന്‍റെ പേര് മകനിടുകയും ചെയ്ത കരീന ഇങ്ങനെ ചെയ്യുന്നതിൽ സ്വയം നാണിക്കണമെന്ന് സംഘപരിവാർ സൈബർ ആക്രമണകാരികൾ പറയുന്നു.

കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തി. ദൈവം തന്ന തലച്ചോറിൽ വെറുപ്പ് കുത്തിനിറയ്ക്കാനും വായിലൂടെ വൃത്തികേടുകൾ തുപ്പാനും മാത്രമേ കരീനയെ ആക്രമിക്കുന്നവർക്ക് സാധിക്കൂ എന്ന് സ്വര ഭാസ്കർ തന്റെ ട്വീറ്റിൽ പറഞ്ഞു. ഇത്തരം ‘തീട്ട’ങ്ങൾക്ക് തങ്ങളുടെ മണ്ടത്തരം പൊതുസ്ഥലത്ത് വിളിച്ചുകൂവാൻ അവസരം നൽകി എന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ നേട്ടമെന്നും സ്വര ഭാസ്കർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍