UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയില്‍ 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

നാളെ നിയമസഭയില്‍ ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഇന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

കര്‍ണാടകയില്‍ 13 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. ഇതോടെ 17 എംഎല്‍എമാരാണ് കര്‍ണാടകയില്‍ അയോഗ്യരായത്. ഒരു സ്വതന്ത്ര എംഎല്‍എയും 13 വിമതര എംഎല്‍എമാരേയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. നാളെ നിയമസഭയില്‍ ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഇന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

11 പേര്‍ കോണ്‍ഗ്രസിന്റേയും മൂന്ന് പേര്‍ ജെഡിഎസിന്റേയും എംഎല്‍എമാരായിരുന്നു. വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ ഇവര്‍ വിസമ്മതിച്ചിരുന്നു. വിശ്വാസവോട്ടില്‍ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിന്റെ പേരിലാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.

മുന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്ക് പിന്തുണ നല്‍കിയ രണ്ട് സ്വതന്ത്ര എംഎല്‍എമാരില്‍ ഒരാളേയും രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരേയും സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇവര്‍ക്ക് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്ന 2023 വരെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രാജി വച്ച് രക്ഷപ്പെട്ടുപോകാമെന്ന് വിമത എംഎല്‍എമാര്‍ വിചാരിക്കേണ്ട എന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു.

Also Read: ഭൂരിപക്ഷമുറപ്പിച്ചിട്ടും യെദിയൂരപ്പയ്ക്ക് തലവേദന ഒഴിയുന്നില്ല; നാളത്തെ വിശ്വാസവോട്ടില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ച് എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍

എംഎല്‍എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിമത എംഎല്‍എമാരെ ഒഴിവാക്കിയാലും ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഒരു നേരിയ ഭൂരിപക്ഷം മാത്രം. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. അതേസമയം നാളെ രാവിലെ വിശ്വാസ വോട്ട് നേടിയ ശേഷം ധനകാര്യ ബില്‍ പാസാക്കി, പിന്നെ സ്പീക്കര്‍ക്കെതിരായ നീക്കം തുടങ്ങാം എന്നാണ് ബിജെപിയുടെ ആലോചന. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് 105 വോട്ടും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 99 വോട്ടുമാണ് ലഭിച്ചത്. ബിജെപി 106 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്.

Read Azhimukham: ‘എംഎല്‍എയായ എന്റെ അവസ്ഥ ഇതെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി കടുത്ത നടപടിക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍