UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാവേരി വെള്ളത്തിൽ തെരഞ്ഞെടുപ്പിന്റെ കലക്കം; കാവേരി ബോര്‍ഡ് ഡ്രാഫ്റ്റ് തയ്യാറാകാത്തതിൽ സുപ്രീംകോടതിക്ക് അതൃപ്തി

മെയ് 12ന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ജോലികള്‍ നടക്കുകയുള്ളൂ. ഇക്കാരണത്താൽ കൂടുതൽ സമയമെടുത്തേക്കും ബോർഡ് രൂപീകരണത്തിനുള്ള കരട് തയ്യാറായി വരാൻ.

തമിഴ്നാടിന് 4 ടിഎംസി കാവേരി വെള്ളം വിട്ടു നൽകണമെന്ന് സുപ്രീംകോടതി കർണാടകത്തോട് ആവശ്യപ്പെട്ടു. കാവേരി വെള്ളം വിതരണം ചെയ്യുന്നതിനായി കവേരി ബോർഡ് രൂപീകരിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ യാതൊന്നും ചെയ്യാതിരുന്നതിൽ കോടതി രോഷം പ്രകടിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കാവേരി നദീജല വിതരണം വ്യവസ്ഥാപിതമാക്കുന്നതിനായി രൂപം കൊടുക്കാന്‍ ആലോചിക്കുന്ന കാവേരി മാനേജ്മെന്റ് ബോർഡിനു വേണ്ടിയുള്ള ഡ്രാഫ്റ്റ് ഇനിയും കേന്ദ്ര കാബിനറ്റിനു മുമ്പിൽ വെച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കുകളിലായതിനാലാണ് പ്രധാനമന്ത്രിയുടെ അപ്രൂവൽ ലഭിക്കാതെ വൈകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

മെയ് 12ന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ജോലികള്‍ നടക്കുകയുള്ളൂ. ഇക്കാരണത്താൽ കൂടുതൽ സമയമെടുത്തേക്കും ബോർഡ് രൂപീകരണത്തിനുള്ള കരട് തയ്യാറായി വരാൻ.

ഇതോടൊപ്പം, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കേന്ദ്രം ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനായി കോടതിയുടെ തന്നെ സഹായം തേടാൻ കേന്ദ്രത്തിന് പദ്ധതിയുണ്ട്.

കർണാടക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണ ഡ്രാഫ്റ്റ് കേന്ദ്രം വൈകിച്ചത് എന്നുറപ്പാണ്. ഈ ബോർഡിന്റെ രൂപീകരണത്തെ കർണാടകം ശക്തമായി എതിർക്കുന്നുണ്ട്. അതെസമയം തമിഴ്നാട് ബോർഡ് രൂപീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കാവേരി നദിയോ അതിന്റെ കൈവഴികളോ ഒഴുകുന്ന എല്ലാ സംസ്ഥാനങ്ങൾക്കും അര്‍ഹമായ തോതിൽ വെള്ളം വിതരണം ചെയ്യാനാണ് കാവേരി ബോർഡ് സ്ഥാപിക്കുന്നത്. കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കാണ് കാവരി വെള്ളത്തിൽ അവകാശമുള്ളത്.

മെയ് 8നു മുമ്പായി കേന്ദ്രത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വാദം കേൾക്കൽ മെയ് എട്ടിന് നടക്കും. ഇതിനു മുമ്പായി ഡ്രാഫ്റ്റിന്റെ പകർപ്പ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍