TopTop
Begin typing your search above and press return to search.

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് ബിജെപി എംപിമാരുടെ കൈയടി; സോണിയയുടെ ശകാരം

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് ബിജെപി എംപിമാരുടെ കൈയടി; സോണിയയുടെ ശകാരം

ലോക്സഭയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചെന്ന് റിപ്പോർട്ട്. മാധ്യമം, ഏഷ്യാനെറ്റ് എന്നീ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംപിമാർക്ക് എന്തുകൊണ്ട് അവരവരുടെ ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്തുകൂടാ എന്ന ചോദ്യം അവർ ഉന്നയിച്ചെന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം കൊടിക്കുന്നിൽ തിരികെ സീറ്റിൽ വന്നിരുന്നപ്പോഴായിരുന്നു ഈ ശാസന.

പ്രോടെം സ്പീക്കർ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞാ പകർപ്പ് കൈമാറിയെങ്കിലും അദ്ദേഹം ഹിന്ദിയിൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ബിജെപി അംഗങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചത്. കൊടിക്കുന്നിലിനെ സോണിയ അടുത്തേക്ക് വിളിച്ചു വരുത്തിയാണ് തന്റെ അതൃപ്തി അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊടിക്കുന്നിലിനെ ശാസിച്ചതിനു ശേഷം മറ്റ് എംപിമാർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് എല്ലാവരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.


Next Story

Related Stories