UPDATES

ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനം 100 കോടിയും മന്ത്രി സ്ഥാനവും: കുമാരസ്വാമി

കള്ളപ്പണം പിടിക്കുമെന്ന് വാചകമടിക്കുന്ന മോദിയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ എന്റെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 100 കൂടി രൂപ തരാമെന്ന് പറയുന്നത്. എംഎല്‍എമാര്‍ക്ക് 100 കോടി കൊടുക്കാന്‍ ഇവരുടെ കയ്യില്‍ പൈസയുണ്ട്. നാട്ടുകാരുടെ ബാങ്ക് അക്കൗണ്ടില്‍ ഇടാമെന്ന് മോദി പറഞ്ഞ 15 ലക്ഷം എവിടെ?

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കുന്നതിനായി ജനത ദള്‍ എസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് 100 കോടി രൂപയും പലര്‍ക്കും മന്ത്രി സ്ഥാനവുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമി. നമ്പര്‍ തികഞ്ഞില്ലെങ്കിലും ബിജെപി കര്‍ണാടക ഭരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുമാര സ്വാമി രൂക്ഷമായി വിമര്‍ശിച്ചു. ജെഡിഎസിനെ ഇ്ല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ഞങ്ങളെ പിന്തുണച്ച കോണ്‍ഗ്രസിന് നന്ദി അറിയിക്കുന്നു. അധികാരമോഹമുള്ളത് കൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചത് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണയാണ് – കുമാരസ്വാമി പറഞ്ഞു.

കള്ളപ്പണം പിടിക്കുമെന്ന് വാചകമടിക്കുന്ന മോദിയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ എന്റെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 100 കൂടി രൂപ തരാമെന്ന് പറയുന്നത്. എംഎല്‍എമാര്‍ക്ക് 100 കോടി കൊടുക്കാന്‍ ഇവരുടെ കയ്യില്‍ പൈസയുണ്ട്. നാട്ടുകാരുടെ ബാങ്ക് അക്കൗണ്ടില്‍ ഇടാമെന്ന് മോദി പറഞ്ഞ 15 ലക്ഷം എവിടെ? ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനായില്ല. ബിജെപി കേന്ദ്ര ഭരണം ദുര്‍വിനിയോഗം ചെയ്യുകയാണ് – കുമാരസ്വാമി കുറ്റപ്പെടുത്തി. ബിജെപിക്ക് അര്‍ഹത പെട്ടതല്ല അവര്‍ക്ക് കിട്ടിയിരിക്കുന്ന 104 സീറ്റുകള്‍. മതേതര വോട്ടുകള്‍ ഭിന്നിച്ചത് കൊണ്ട് മാത്രം സംഭവിച്ചതാണിത് – കുമാരസ്വാമി പറഞ്ഞു.

അതേസമയം തങ്ങള്‍ കുതിരക്കച്ചവടം നടത്തുന്നതായുള്ള ആരോപണം ബിജെപി തള്ളിക്കളഞ്ഞില്ല. റിസോര്‍ട്ടിലുള്ള ജെഡിഎസ് എംഎല്‍എമാരെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ചെന്ന് കണ്ടിരുന്നു. കോണ്‍ഗ്രസിലും ജെ.ഡി.എസിലും അസംതൃപ്തരായ ചില എം.എല്‍.എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നും മാധ്യങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ജാവേദ്കര്‍ റിസോട്ടിലെത്തിയത്. തങ്ങള്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ചില എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തില്‍ പല എം.എല്‍.എമാരും അതൃപ്തരാണ്. ജനാധിപത്യപരമായി ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വേണം. ഞങ്ങള്‍ അത് രൂപീകരിക്കും. അനാവശ്യമായ പ്രശ്‌നങ്ങള്‍ ആര്‍ക്കും സൃഷ്ടിക്കാം. പക്ഷേ കര്‍ണാടക ജനത ഞങ്ങള്‍ക്കൊപ്പമാണ്. യോഗത്തിന് ശേഷം ഞങ്ങള്‍ ആവശ്യമായ നടപടിയെടുക്കും. പിന്നാമ്പുറത്തൂടെ കടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. സ്വന്തം നേട്ടത്തിനായി ബദ്ധശത്രുക്കള്‍ ഒരുമിക്കുകയാണ്.’ എന്നായിരുന്നു ജാവദേക്കര്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍