TopTop
Begin typing your search above and press return to search.

പുൽവാമ ഭീകരാക്രമണം: വാഹനത്തിലുണ്ടായിരുന്ന സൈനികരുടെ ലിസ്റ്റ് പുറത്ത്

പുൽവാമ ഭീകരാക്രമണം: വാഹനത്തിലുണ്ടായിരുന്ന സൈനികരുടെ ലിസ്റ്റ് പുറത്ത്

കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്നുച്ചതിരിഞ്ഞുണ്ടായ ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട വാഹനത്തിലുണ്ടായിരുന്ന സൈനികരുടെ പേരുവിവരങ്ങൾ പുറത്ത്. വെഹിക്കിൾ നമ്പർ HR 49 F 0637 എന്ന വാഹനത്തിലുണ്ടായിരുന്നവരുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ പട്ടിക പുറത്തുവിട്ടത്.

സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ്സുകളിലൊന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്നു ഈ വാഹനവ്യൂഹം.

ബസ്സിൽ 42 പേരുണ്ടായിരുന്നെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ ഒരാൾ വാഹനത്തിന്റെ ഡ്രൈവറാണ്. ഒരു കമാൻഡറും മൂന്ന് എസ്കോർട്ടുകളും കൂട്ടത്തിലുണ്ടായിരുന്നു.

https://www.azhimukham.com/edit-pulwama-fidayeen-attack-and-its-implications/


Next Story

Related Stories