UPDATES

വാര്‍ത്തകള്‍

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്: അമേത്തിയിലും റായ് ബറേലിയിലും കോൺഗ്രസ്സിന് വോട്ട് ചെയ്യണമെന്ന് മായാവതി

ഈ വോട്ടെടുപ്പു കൂടി കഴിഞ്ഞാൽ ഇനി രണ്ട് ഘട്ടം കൂടിയാണുള്ളത്. അവ മെയ് 12നും മെയ് 19നുമായി നടക്കും.

ലോകസഭാ വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടം മെയ് ആറിന് നടക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയവർ മത്സരിക്കുന്ന മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് മെയ് ആറിനാണ്. ഏഴ് സംസ്ഥാനങ്ങളിലായി 51 സീറ്റുകളിലെ ഭാഗധേയം നിശ്ചയ്ക്കപ്പെടും. ആകെ 656 സ്ഥാനാർത്ഥികളാണ് ഉള്ളത്.

ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാള്‍, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. കേന്ദ്രമന്ത്രിയും മുന്‍ ഒളിമ്പിക്സ് താരവുമായ രാജ്യവർധൻ സിങ് റാത്തോഡ്, പൂനം സിൻഹ, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

ഈ വോട്ടെടുപ്പു കൂടി കഴിഞ്ഞാൽ ഇനി രണ്ട് ഘട്ടം കൂടിയാണുള്ളത്. അവ മെയ് 12നും മെയ് 19നുമായി നടക്കും.

അതെസമയം, പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എതിരായ, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള പരാതികളിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ തീർപ്പ് കൽപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പിലുണ്ട്. ഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത് ദേവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാക്കളായ യോഗി ആദിത്യനാഥ്, മനേകാ ഗാന്ധി, സാധ്വി പ്രഗ്യ സിംഗ് തുടങ്ങിയവര്‍ക്കും ബിഎസ്പി അധ്യക്ഷ മായാവതി, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു, എസ്പി നേതാവ് അസം ഖാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നതിന്റെ പേരില്‍ കമ്മീഷന്‍ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അമേത്തിയിലും റായ് ബറേലിയിലും കോൺഗ്രസ്സിനെ പിന്തുണയ്ക്കണമെന്ന് മായാവതി

അമേത്തി, റായ് ബറേലി മണ്ഡലങ്ങളിൽ കോൺഗ്രസ്സിനെ പിന്തുണയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി തന്റെ അണികളോട് ആവശ്യപ്പെട്ടു. സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യത്തോടൊപ്പം കോൺഗ്രസ്സ് ചേർന്നിരുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ മഹാസഖ്യം എന്ന ആശയത്തിലൂന്നി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പല മണ്ഡലങ്ങളിലും പരസ്പരം സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. രാഹുൽ ആണ് അമേത്തിയിൽ മത്സരിക്കുന്നത്. സോണിയ റായ് ബറേലിയിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍