UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടർമാരെ കാഴ്ചക്കാരാക്കി പോളിങ് ഏജന്റ് വോട്ട് ചെയ്യുന്ന വീഡിയോ പുറത്ത്; പ്രതി പിടിയിലായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നീല ടി ഷർട്ട് ധരിച്ച, കൈയിൽ ചരടുകൾ കെട്ടിയ ഒരാളാണ് വോട്ട് ചെയ്യുന്നതായി വീഡിയോയിൽ കാണുന്നത്.

ഫരീദാബാദിലെ ഒരു പോളിങ് ബൂത്തിൽ വോട്ടർമാരെ കാഴ്ചക്കാരാക്കി അവരുടെ വോട്ടുകൾ അതിക്രമിച്ചു കയറി ചെയ്ത പോളിങ് ഏജന്റ് പൊലീസ് പിടിയിൽ. ബൂത്തിൽ മൂന്നുപേരുടെ വോട്ട് ഇയാൾ അതിക്രമിച്ചു കയറി ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അറസ്റ്റ് നടന്ന വിവരം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലാവാസ സ്ഥിരീകരിച്ചു.

അതെസമയം ഏത് പാർട്ടിയുടെ പോളിങ് ഏജന്റാണ് ഇത് ചെയ്തതെന്ന് റിപ്പോർട്ടുകളിൽ സൂചനയില്ല. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ വോട്ടിങ് നടന്ന ദിവസം വൈകീട്ടു തന്നെ പിടികൂടിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.

എന്നാൽ, മൂന്ന് വോട്ടുകൾ ഇയാൾ ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണെങ്കിലും ബൂത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേടൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

നീല ടി ഷർട്ട് ധരിച്ച, കൈയിൽ ചരടുകൾ കെട്ടിയ ഒരാളാണ് വോട്ട് ചെയ്യുന്നതായി വീഡിയോയിൽ കാണുന്നത്. ഇയാൾ മൂന്ന് സ്ത്രീകളുടെ വോട്ടിങ്ങിൽ ഇടപെടുന്നതായി കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍