UPDATES

വാര്‍ത്തകള്‍

നാലാം ഘട്ട വോട്ടെടുപ്പ്; ഇന്ന് തീ പാറും പോരാട്ടങ്ങള്‍: കനയ്യ കുമാറിന്റെ ജനവിധി ഇന്ന്

ഒമ്പത് സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലാണ് വോട്ടെടുപ്പ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഒമ്പത് സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലാണ് വോട്ടെടുപ്പ്.

മഹാരാഷ്ട്രയിലെ 48ല്‍ 17 സീറ്റ് (മുംബയ് മണ്ഡലങ്ങളടക്കം), യുപിയിലെ 80ല്‍ 13 സീറ്റ്, രാജസ്ഥാനിലെ 25ല്‍ 13 സീറ്റ്, പശ്ചിമബംഗാളില്‍ 42ല്‍ എട്ട്, മധ്യപ്രദേശില്‍ 29ല്‍ ആറ്, ഒഡീഷയില്‍ 21ല്‍ ആറ്, ബിഹാറില്‍ 40ല്‍ അഞ്ച്, ഝാര്‍ഖണ്ഡില്‍ 14ല്‍ മൂന്ന്, ജമ്മു കാശ്മീരിലെ അനന്ത് നാഗ് സീറ്റ് (ആകെ ആറ് സീറ്റ്) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് (ഇരുവരും ബെഗുസാരായില്‍ ഏറ്റുമുട്ടുന്നു), മുന്‍ കേന്ദ്ര മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ സല്‍മാന്‍ ഖുര്‍ഷിദ് (ഫറൂഖാബാദ് – യുപി), മിലിന്ദ് ദേവ്ര (മുംബയ് സൌത്ത്), എസ് പി നേതാവും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് (കന്നോജ് – യുപി), നടിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുണ്‍മുണ്‍ സെന്‍, കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബാബുള്‍ സുപ്രിയോ (ഇരുവരും പശ്ചിമ ബംഗാളിലെ അസന്‍സോളില്‍), മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ (ദര്‍ഭംഗ – ബിഹാര്‍), നടി ഊര്‍മ്മിള (മുംബയ് നോര്‍ത്ത്), നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ സുനില്‍ ദത്തിന്റെ മകളും നടന്‍ സഞ്ജയ് ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്ത്, ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍ (മുംബയ് നോര്‍ത്ത് സെന്‍ട്രലില്‍ ഇരുവരും ഏറ്റുമുട്ടുന്നു) തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

മഹാരാഷ്ട്രയിലെ ദിന്‍ദോരിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ നേതാവുമായ ജെപി ഗാവിറ്റ് ജനവിധി തേടുന്നു. സിറ്റിംഗ് എംപിയായ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയെ തോല്‍പ്പിച്ച് അസന്‍സോള്‍ സീറ്റ് പിടിച്ചെടുക്കാനായാണ് ബാങ്കുറ എംപിയായ മുണ്‍മുണ്‍ സെന്നിനെ മമത ബാനര്‍ജി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി സംസ്ഥാനത്ത് നേടിയ രണ്ട് സീറ്റുകളിലൊന്നാണ് ഇത്. ബിഹാറിലെ ബെഗുസാരായില്‍ സിപിഐയുടെ കനയ്യ കുമാറും ബിജെപിയുടെ ഗിരിരാജ് സിംഗും ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനും തമ്മില്‍ നടക്കുന്ന ത്രികോണ പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍