ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് തുറക്കാന്‍ തിരുമാനമായി

മലപ്പുറം ജില്ലയ്ക്കു പുറമെ, വടനാട്ടിലെ കുറച്ചു ഭാഗത്തെ ആളുകളും ഇതേ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫിസുകളിലൊന്നായ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ പ്രവര്‍ത്തനം തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫിസുമായി ലയിപ്പിക്കുന്നുവെന്നറിയിച്ചായിരുന്നു മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. മലപ്പുറം ജില്ലയ്ക്കു പുറമെ, വടനാട്ടിലെ കുറച്ചു ഭാഗത്തെ ആളുകളും ഇതേ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍