UPDATES

വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിച്ച് സൈനികരെ പ്രചാരണ വിഷയമാക്കാൻ നാണമുണ്ടോ? മോദി നേരിടാൻ പോകുന്നത് ജനങ്ങളുടെ മിന്നലാക്രമണം: മമതാ ബാനർജി

വികസനത്തിന്റെ പാതയില്‍ ഗതിവേഗം കുറയ്ക്കുന്ന ‘സ്പീഡ് ബ്രേക്ക’റാണ് മുഖ്യമന്ത്രി മമതാ ബാനർജിയെന്ന് മോദി തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി.

തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയന്ത്രണങ്ങളെ മാനിക്കാതെ തനിക്ക് തോന്നിയ പോലെ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി. പശ്ചിമ ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ സൈനികവിഷയങ്ങൾ മോദി പ്രസംഗത്തില്‍ ഉൾപ്പെടുത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്പോട്ടു വെച്ച നിയന്ത്രണങ്ങളെ ലംഘിക്കുന്നതായാരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ദീദിയുടെ ആക്രമണം.

“ഞാൻ മോദി ബാബുവിനെപ്പോലെ നുണ പറയില്ല. ഇന്നുമുതൽ അദ്ദേഹത്തെ ഞാൻ പ്രധാനമന്ത്രി എന്ന് വിളിക്കില്ല. ‘എക്സ്പയറി ബാബു’ എന്നേ വിളിക്കൂ. ഒരു കക്ഷിയും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സൈന്യത്തെക്കുറിച്ച് പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപി നേതാക്കൾ ഇത് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഒരു പ്രധാനമന്ത്രിക്ക് ഇത് ചെയ്യാനാവുക? അദ്ദേഹത്തിന് നാണമുണ്ടോ?” മമത ചോദിച്ചു. കൂച്ച് ബഹാർ ജില്ലയിലെ ദിൻഹാട്ടയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

തന്റെ ദേശസ്നേഹത്തിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മമത പറഞ്ഞു. “എല്ലാവരും രാജ്യത്തിന്റെ ശത്രുക്കൾ. മോദി മാത്രം മിത്രം. മിന്നലാക്രമണത്തെക്കുറിച്ചാണ് മോദി ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇനി മോദി നേരിടാൻ പോകുന്നത് ജനങ്ങളുടെ മിന്നലാക്രമണമാണ്.” -മമത പറഞ്ഞു.

വികസനത്തിന്റെ പാതയില്‍ ഗതിവേഗം കുറയ്ക്കുന്ന ‘സ്പീഡ് ബ്രേക്ക’റാണ് മുഖ്യമന്ത്രി മമതാ ബാനർജിയെന്ന് മോദി തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി. ഇതിന് മറുപടിയായി താനുമായി ഈ വിഷയത്തിൽ ഒരു സംവാദത്തിന് മോദി തയ്യാറുണ്ടോയെന്ന് മമത ചോദിച്ചു. നിരവധി ക്ഷേമപദ്ധതികൾ തന്റെ സര്‍ക്കാർ കൊണ്ടുവരികയുണ്ടായി. ജനങ്ങളുടെ മൊത്തത്തിലുള്ള വികാസം ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത്. ഇപ്പോൾ 56 ഇഞ്ച് നെഞ്ചളവുള്ള ഒരാൾ വന്ന് പറയുന്നു ബംഗാളിലെ ജനങ്ങൾ ദാരിദ്ര്യത്തിലാണെന്ന്. വികസനവിഷയത്തിൽ താനുമായി ഒരു സംവാദത്തിന് മോദി തയ്യാറുണ്ടോയെന്നും മമത വെല്ലുവിളിച്ചു.

മോദിയുടെ ആയുഷ്മാർ പദ്ധതി മോശപ്പെട്ടതായിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘സ്വാസ്ഥ്യ സതി’ പദ്ധതി അതിനെക്കാൾ മെച്ചമാണെന്നും മമത അവകാശപ്പെട്ടു.

വൻ തുകയാണ് റാലികൾക്കായി മോദി ചെലവിട്ടു കൊണ്ടിരിക്കുന്നതെന്ന് മമത ആരോപിച്ചു. തന്റെ സ്വന്തം പബ്ലിസിറ്റിക്കു വേണ്ടിയാണിതെല്ലാമെന്നും അവർ പറഞ്ഞു. “ഇങ്ങനെ പണം ചെലവിട്ടുള്ള റാലികൾ നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ? പൊതുപ്പണമുപയോഗിച്ചാണ് ഇതെല്ലാം മോദി ചെയ്യുന്നതെന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മമത യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് തനിക്ക് പബ്ലിസിറ്റി ഉണ്ടാക്കുന്നതിൽ മിടുക്കുള്ളയാളാണ് മോദി. അദ്ദേഹത്തിന്റെ പേരിൽ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞു. ഒരു ജായ്ക്കറ്റും ഒരു ഷോപ്പും സ്വന്തം പേരിലുള്ളയാളാണ് മോദിയെന്ന് മമത ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍