UPDATES

ട്രെന്‍ഡിങ്ങ്

“ദുയി ഹജാര്‍ ഉനീഷ്, ബിജെപി ഫിനിഷ്”: ഡല്‍ഹിയില്‍ പ്രതിപക്ഷ ഐക്യത്തിനായി ഓടിനടന്ന് മമത

ബിജെപിയെ പുറത്താക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ സംസ്ഥാനത്തും ശക്തമായ പാര്‍ട്ടികള്‍ അതാതിടങ്ങളില്‍ ഇതിന് നേതൃത്വം നല്‍കുമെന്നും മമത വ്യക്തമാക്കി.

ബിജെപി വിരുദ്ധ ദേശീയ പ്രതിപക്ഷ സഖ്യത്തിന് വേണ്ടി മതനിരപേക്ഷ കക്ഷികളുമായുള്ള ഐക്യത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്ന നേതാക്കളിരൊളായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത് മാരത്തണ്‍ ചര്‍ച്ചകള്‍. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരെ മമത കണ്ടു.

പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് പുറമെ ബിജെപി വിട്ട് പുറത്തുവന്ന മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, ബിജെപിക്കകത്ത് വിമതനായി നില്‍ക്കുന്ന എംപിയും മുന്‍ കേന്ദ്ര മന്ത്രിയും നടനുമായ ശത്രുഘന്‍ സിന്‍ഹ, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന, ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രിയായ രാം ജഠ് മലാനി, സമാജ് വാദി പാര്‍ട്ടി എംപിയും നടിയുമായ ജയ ബച്ചന്‍, ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കീര്‍ത്തി ആസാദ് എംപി തുടങ്ങിയവരുമായെല്ലാം മമത ബാനര്‍ജി ചര്‍ച്ച നടത്തി. വലിയ ആത്മവിശ്വാസമാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ച് മമത മാധ്യമങ്ങളോട പറഞ്ഞത്. “ദുയി ഹജാര്‍ ഉനീഷ്, ബിജെപി ഫിനിഷ്” (2019ല്‍ ബിജെപിയുടെ കഥ കഴിയും) എന്ന് ബംഗാളിയില്‍ പറഞ്ഞു.

മമത ബാനര്‍ജിയേയോ മായാവതിയേയോ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ എതിര്‍പ്പില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് മമതയും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് സോണിയയേയും രാഹുലിനേയും കണ്ട ശേഷം മമത പറഞ്ഞു. ബിജെപിയെ പുറത്താക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ സംസ്ഥാനത്തും ശക്തമായ പാര്‍ട്ടികള്‍ അതാതിടങ്ങളില്‍ ഇതിന് നേതൃത്വം നല്‍കുമെന്നും മമത വ്യക്തമാക്കി.

2019 ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന തന്റെ മെഗാറാലിയിലേയ്ക്ക് വിവിധ കക്ഷി നേതാക്കളെ ക്ഷണിക്കാനാണ് മമത എത്തിയത്. അതേസമയം ബിജെപി നേതൃനിരയില്‍ ഒതുക്കപ്പെട്ട മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയേയും മമത സന്ദര്‍ശിച്ചു. കൂടിക്കാഴ്ച 15 മിനുട്ട് നീണ്ടതായി എന്‍ഡിടിവി പറയുന്നു. ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാനും സൗഹൃദ സംഭാഷണത്തിനുമാണ് അദ്വാനിയെ കണ്ടതെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, എഐഎഡിഎംകെ നേതാവും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈ, കേരള കോണ്‍ഗ്രസ് എംപി ജോസ് കെ മാണി, ടിഡിപി എംപിമാര്‍ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തി.

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍