TopTop
Begin typing your search above and press return to search.

എയർ ഇന്ത്യ വിമാനത്തിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തി

എയർ ഇന്ത്യ വിമാനത്തിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തി

ദുബൈ-ലഖ്നൗ വിമാനത്തിൽ തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നടന്ന യുവാവിനെ വിമാനജീവനക്കാർ പിടികൂടി ലഖ്നൗ എയർലൈൻ സുരക്ഷാ ജീവനക്കാരെ ഏൽപ്പിച്ചു. നൂറ്റമ്പതോളം യാത്രക്കാർക്കിടയിലാണ് ഇയാൾ വസ്ത്രമുപേക്ഷിച്ച് നടന്നത്. വിമാനത്തിലെ ജീവനക്കാർ ഉടൻതന്നെ ഇയാളെ പിടികൂടുകയും ഒരു പുതപ്പിനുള്ളിലാക്കി ഇരുത്തുകയും ചെയ്തു. എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

എന്തുകൊണ്ടാണ് ഈ മനുഷ്യൻ തന്റെ നഗ്നത പ്രദർശിപ്പിച്ചതെന്നത് ഇനിയും വ്യക്തമല്ല. ഇന്നലെ അർധരാത്രിയോടെയാണ് വിമാനം എയർപോർട്ടിലെത്തിയത്.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.


Next Story

Related Stories