ട്രെന്‍ഡിങ്ങ്

ഇതാണ് ഗൗരി ലങ്കേഷിനെ വെടി വെച്ച് കൊന്നയാൾ; പിടിയിലായത് മഹാരാഷ്ട്രക്കാരൻ

Print Friendly, PDF & Email

ഇയാളിൽ നിന്ന് തോക്കുകളോ മറ്റായുധങ്ങളോ കണ്ടെത്തിയിട്ടില്ല ഇതുവരെ.

A A A

Print Friendly, PDF & Email

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ വെടി വെച്ച് കൊലപ്പെടുത്തിയയാളുടെ ചിത്രം പുറത്തു വന്നു. അശോകിന്റെ മകൻ പരശുറാം എന്നയാളാണ് കൊലയാളി.

മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ എവിടെയാണ് ഇയാളുള്ളതെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തു വരികയാണെന്ന് പ്രത്യേകാന്വേഷണ സംഘം അറിയിച്ചു. 35 വയസ്സ് പിന്നിട്ട, മറാത്തി സംസാരിക്കുന്നയാളാണ് പ്രതി.

ഇയാളിൽ നിന്ന് തോക്കുകളോ മറ്റായുധങ്ങളോ കണ്ടെത്തിയിട്ടില്ല ഇതുവരെ.

സിസിടിവി ദൃശ്യങ്ങളുടെയും പൊലീസ് പിടിയിലുള്ള അനിൽകുമാർ എന്നയാളുടെ വിവരണങ്ങളുടെയും അടിസ്ഥാനത്തിൽ നാല് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് വരച്ചിരുന്നു. ഇവരിൽ ഗൗരിയെ വെടി വെച്ചയാളെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ മാത്രം ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ആരെല്ലാം ഗൂഢാലോചന നടത്തി എന്ന കാര്യത്തിലേക്ക് അന്വേഷണ സംഘത്തിന് ഇതുവരെ എത്താനായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍