ട്രെന്‍ഡിങ്ങ്

മറാത്ത സംവരണ പ്രക്ഷോഭകൻ ആത്മഹത്യ ചെയ്തു; സംവരണാവശ്യത്തിന് ഭരണഘടനാ സാധുത വേണമെന്ന് മുഖ്യമന്ത്രി

ലത്തൂരില്‍ തഹസിൽദാർ ഓഫീസിനു മുമ്പിലാണ് മറ്റൊരു യുവാവിന്റെ ആത്മഹത്യ ശ്രമം അരങ്ങേറിയത്.

സംവരണത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മറാത്ത വിഭാഗക്കാർ മഹാരാഷ്ട്രയിൽ നടത്തിവരുന്ന ‘ജയിൽ ഭാരോ’ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. കഴിഞ്ഞദിവസം പ്രക്ഷോഭത്തിനിടെ ഒരു 35കാരൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. ബീദ് ജില്ലയിലായിരുന്നു സംഭവം. ലാത്തൂരിൽ മറ്റൊരു യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആത്മഹത്യയാണ് ഇന്നലെ നടന്നത്.

അതെസമയം, സംവരണം നടപ്പിലാക്കണമെങ്കിൽ അതിന് നിയമപരമായ സാധുത ആവശ്യമാണെന്നും ഭരണഘടനാപരമായ പരിശോധന നടത്താതെ പറ്റില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

ബീദ് ജില്ലയിലെ വിദ ഗ്രാമത്തിലാണ് അഭിജിത്ത് ദേശ്മുഖ് എന്നയാൾ ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു ഇദ്ദേഹം. മറാത്ത സംവരണാവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് തന്റെ ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് അഭിജിത്ത് എഴുതി വെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ലത്തൂരില്‍ തഹസിൽദാർ ഓഫീസിനു മുമ്പിലാണ് മറ്റൊരു യുവാവ് ആത്മഹത്യാ ശ്രമം അരങ്ങേറിയത്. സ്വയം തീക്കൊളുത്തി മരിക്കാനായിരുന്നു ശ്രമം.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മറാത്ത സംവരണം നടപ്പാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. എന്നാൽ, ഈ നടപടിയിലൂടെ സംവരണം സ്ഥാപിക്കാനാകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. അതിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഓരോ വീട്ടിലും ചെന്ന് അവരുടെ സാമ്പത്തികനില പരിശോധിച്ചു വേണം സംവരണം നടപ്പാക്കാനെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മറാത്തകൾക്ക് സംവരണം നൽകണമെന്നു തന്നെയാണ് തങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹമെന്നും എന്നാൽ‍‌, അതിനാവശ്യമായ സർവ്വേ നടത്തി പൂർത്തിയാക്കുന്നതിന് മൂന്നരക്കൊല്ലമെങ്കിലും എടുക്കുമെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍