UPDATES

ട്രെന്‍ഡിങ്ങ്

ഭര്‍ത്താവിന് ബലാത്സംഗം ചെയ്യാനുള്ള ലൈംഗികോപകരണമല്ല ഭാര്യ: ഡല്‍ഹി ഹൈക്കോടതി

ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്തുവെന്നത് സ്ഥാപിക്കുന്നതിൽ ബലപ്രയോഗത്തിന്റെ അകമ്പടി ആവശ്യമാണെന്നത് ഒരു ‘മിത്ത്’ ആണെന്ന് ഡൽഹി ഹൈക്കോടതി. ബ്ലാക്ക് മെയിലിങ് വഴിയോ സാമ്പത്തികമായ സമ്മർദ്ദങ്ങൾ വഴിയോ ഇത്തരം ബലാത്സംഗങ്ങൾ സംഭവിക്കാം. വിവാഹമെന്നാൽ ഭാര്യ ഭർത്താവിന് തന്നെ ലൈംഗികമായി ‘സമർപ്പിക്കുക’ എന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

പുരുഷന്മാർ നടത്തുന്ന ഒരു എൻജിഒ സമർപ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ ഇടപെടൽ. ഭാര്യയെ ലൈംഗികാക്രമണം നടത്തിയെന്ന് സ്ഥിപിക്കുന്നതിന് ബലപ്രയോഗം, അക്രമം തുടങ്ങിയവ തെളിയിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ഇവരുടെ വാദം.

“ബലാത്സംഗമെന്നാൽ ബലാത്സംഗം തന്നെയാണ്. നിങ്ങൾ വിവാഹം ചെയ്തിട്ടുണ്ടെങ്കിൽ ലൈംഗികാക്രമണം ബലാത്സംഗമല്ല എന്നും വിവാഹിതനല്ലെങ്കിൽ അത് ബലാത്സംഗമാണ് എന്നുമുണ്ടോ? ബലപ്രയോഗം ബലാത്സംഗത്തിന്റെ മുന്നുപാധിയല്ല’ -കോടതി വ്യക്തമാക്കി.

ബലാത്സംഗത്തെ നിര്‍വചിക്കുന്ന സെക്ഷന്‍ 375-ന്റെ പരിധിയില്‍ നിന്ന് എന്തുകാരണത്തിന്റെ പേരിലാണ് ഇത്തരം ഒഴിവാക്കലുകള്‍ നടത്താണമെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു. ഭാര്യയുടെ പ്രായം 15 വയസില്‍ താഴെയല്ലെങ്കില്‍ ഭര്‍ത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധമോ മറ്റ് ലൈംഗിക പ്രവര്‍ത്തികളോ ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് സെക്ഷന്‍ 375-ല്‍ നിന്നുള്ള ഒഴിവായി പറയുന്നത്.

സെക്ഷന്‍ 375-ല്‍ നിന്ന് വിവാഹബന്ധത്തിലെ ലൈംഗിക പീഡനം ഒഴിവാക്കിയിരിക്കുന്നതിനെതിരെ സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനും വിവാഹബന്ധത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായ ഒരു സ്ത്രീയും സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് മെന്‍ വെല്‍ഫയര്‍ ട്രസ്റ്റ് എന്ന സംഘടന രംഗത്തു വന്നത്.

ഉഭയകക്ഷി സമ്മതമെന്ന് കേട്ടിട്ടുപോലുമില്ലാത്ത പുരുഷന്റെയടുത്താണോ നിങ്ങള്‍ ഉത്തമസ്ത്രീ കളിക്കുന്നത് പെണ്ണുങ്ങളെ?

ഭാര്യക്കെതിരെ ലൈംഗിക അതിക്രമം നടത്താനും ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ഭര്‍ത്താവിന് അവകാശമുണ്ട് എന്നാണോ പറഞ്ഞ് വരുന്നത് എന്നു കോടതി ചോദിച്ചു. എന്നാല്‍, സ്ത്രീകളെ സംരക്ഷിക്കാന്‍ നിലവില്‍ തന്നെ ഡൊമസ്റ്റിക് വയലന്‍സ് നിരോധന നിയമം, വിവാഹിതരായ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമം, അസ്വാഭാവിക ലൈംഗിക ബന്ധത്തിനെതിരെയുള്ള നിയമം ഒക്കെ ഉണ്ടെങ്കിലും ഭര്‍ത്താവിന് അങ്ങനെയുള്ള പരിരക്ഷകള്‍ ഒന്നുമില്ല എന്നായിരുന്നു പുരുഷന്മാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന എന്‍ജിഒയുടെ മറുപടി.

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

കിടക്കയില്‍ ശവാസനമനുഷ്ഠിക്കുന്ന മലയാളിപ്പെണ്ണുങ്ങളെ, സണ്ണി ലിയോണിനെയാണ് നിങ്ങളുടെ കണ്‍കണ്ട ദൈവങ്ങള്‍ക്കിഷ്ടം

വിപ്ലകാരികളായ അച്ഛനും ഭർത്താവുമുള്ള മലയാളി സ്ത്രീകളെ, നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം താലിയും പർദ്ദയുമൊക്കെ തിരഞ്ഞെടുക്കാമെന്ന്!

വില്ലനും രക്ഷകനുമല്ലാതെ പുരുഷന്‍ ഇല്ലേ?

സംസ്കാരമെന്ന മനുഷ്യാവകാശ ലംഘനത്തിന് ഇനി എത്ര സ്ത്രീകളുടെ ജീവിതം വേണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍