UPDATES

ട്രെന്‍ഡിങ്ങ്

‘മസാലവാല’: കല്‍ബുര്‍ഗിയെ കൊല ചെയ്തവരെ പിടികൂടാന്‍ അന്വേഷകരെ സഹായിച്ചത് അമോല്‍ കാലെയുടെ ഡയറിയിലെ ഒളിപ്പേരുകള്‍

പത്മാവത് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ആക്രമണം സംഘടിപ്പിക്കുന്നത് സംബന്ധിച്ച ആസൂത്രണത്തിന്റെ വിവരങ്ങളും കാലെയും ഡയറിയിലുണ്ട്.

ഗൗരി ലങ്കേഷ് കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമോല്‍ കാലെയുടെ ഡയറിയില്‍ ‘മസാലവാല’ എന്നൊരു പ്രയോഗം പ്രത്യേകാന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതാണ് എംഎം കല്‍ബുര്‍ഗിയെ വെടിവെച്ചു കൊല്ലുന്നതില്‍ നേരിട്ട് പങ്കാളിയായ 27കാരന്‍ ബെലഗാവിക്കാരനിലേക്ക് അന്വേഷകരെ എത്തിച്ചത്. മെയ് 31ന് പ്രവീണ്‍ പ്രകാശ് ചതൂര്‍ എന്ന ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ ഡയറി തന്നെയാണ് ഈ രണ്ട് കേസുകളിലും അന്വേഷകര്‍ക്ക് പിടിവള്ളികള്‍ നല്‍കിയത്. ഗൗരി ലങ്കേഷ് വധക്കേസില്‍ ഇതേ അമോല്‍ കാലെയുടെ ഡയറിയിലെ ‘ബില്‍ഡര്‍’ എന്ന പരാമര്‍ശമാണ് കൊലയാളിയായ പരശുറാം വാഘ്മോറെയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.

മസാലവാല, മസാല എന്നീ പേരുകളാണ് ഡയറിയില്‍ കാലെ കുറിച്ചിട്ടിരുന്നത്. ഈ കക്ഷി ഇതിനകം തന്നെ മറ്റൊരു കേസില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. 2018 ജനുവരി മാസത്തില്‍ പത്മാവത് സിനിമ ഇറങ്ങിയപ്പോള്‍ ഒരു തിയറ്ററിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് മസാലവാള എന്ന് അന്വേഷകര്‍ തിരിച്ചറിഞ്ഞു.

2015 ഓഗസ്റ്റ് 30നായിരുന്നു പണ്ഡിതനായ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നത്. ഈ ദിവസം കാല്‍ബുല്‍ഗിയുടെ വീട്ടിലെത്തി കൊല നടത്തിയത് മസാലവാലയെന്ന പ്രവീണ്‍ പ്രകാശ് ചതൂറും ഗണേശ് മിസ്കിനും ചേര്‍ന്നായിരുന്നു. ഗണേഷ് മിസ്കിനാണ് വീട്ടിലേക്ക് ചെന്ന് കോളിങ് ബെല്ലടിച്ച് കല്‍ബുര്‍ഗിയെ വിളിച്ചു വരുത്തി വെടി വെച്ചത്. പ്രവീണ്‍‍ പ്രകാശ് ചതൂറിന് നല്‍കിയിരുന്ന ഒളിപ്പേരാണ് മസാലവാല.

അമോല്‍ കാലെ റിക്രൂട്ട് ചെയ്ത വിശ്വസ്തരുടെ കട്ടത്തില്‍ മസാലവാല എന്ന പ്രവീണ്‍ പ്രകാശും ഉണ്ടായിരുന്നെന്ന് തെളിയിക്കാന്‍ കുറ്റപത്രത്തില്‍ ഡയറിയിലെ ഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. ഈ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും മുഖ്യപ്രതിയായ അമോല്‍ കാലെ പ്രത്യേക ഒളിപ്പേരുകള്‍ നല്‍കിയിരുന്നുവെന്ന വസ്തുതയും അന്വേഷകര്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കല്‍ബുര്‍ഗിയെ വെടിവെച്ച ഗണേഷ് മിസ്കിന് ‘മിഥുന്‍’ എന്ന പേരാണ് നല്‍കിയിരുന്നത്. ലങ്കേഷ് കൊലക്കേസില്‍ തോക്കുകളും വസ്ത്രങ്ങളുമെല്ലാം കണ്ടെടുക്കുന്നതിന് സഹായിച്ച പ്രതികളിലൊരാള്‍, അമിത് ബഡ്ഡിക്ക് അമോല്‍ കാലെ നല്‍കിയിരുന്ന പേര് ഗോവിന്ദ എന്നായിരുന്നു. അമോലിന്റെ മറ്റൊരു സഹായിയായ ഭാരത് കുര്‍നെക്ക് അങ്കിള്‍ എന്ന പേരാണ് നല്‍കിയിരുന്നത്. നിലവില്‍ കാലെയെയും ചതൂറിനെയും ധര്‍വാഡ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പത്മാവത് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ആക്രമണം സംഘടിപ്പിക്കുന്നത് സംബന്ധിച്ച ആസൂത്രണത്തിന്റെ വിവരങ്ങളും കാലെയും ഡയറിയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍