TopTop
Begin typing your search above and press return to search.

സർക്കാരിന്റെ പരാജയത്തെ മറയ്ക്കാൻ പ്രധാനമന്ത്രി ഇന്ത്യ-പാക് സംഘർഷത്തെ ഉപയോഗിക്കുന്നു: മായാവതി

സർക്കാരിന്റെ പരാജയത്തെയും കാര്യശേഷിയില്ലായ്മയെയും മറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ഭീകരാക്രമണത്തെയും ഉപയോഗിക്കുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. പാർ‌ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മായാവതി ഇതു പറഞ്ഞത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികളിൽ തനിക്കുള്ള ആശങ്കയും പ്രസ്താവനയിൽ മായാവതി പ്രകടിപ്പിച്ചു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നതെന്ന് മായാവതി പറഞ്ഞു. ബിഎസ്പി - എസ്പി സഖ്യം പിന്തുടരേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ബിജെപിക്കെതിരെ ബിഎസ്പിയും എസ്പിയും സഖ്യം ചേർന്നിരിക്കുകയാണ് ഉത്തർപ്രദേശിൽ. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മത്സരിക്കുന്നു.

അതെസമയം വിവിധ രാഷ്ട്രീയ കക്ഷികൾ ബലാകോട്ട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മിന്നലാക്രമണത്തിൽ 300 പേര്‍ കൊല്ലപ്പെട്ടന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ രംഗത്തെത്തിയതോടെയാണ് കോൺഗ്രസ്സും ത‍ൃണമൂലും അടക്കമുള്ള കക്ഷികൾ ഈയാവശ്യവുമായി മുമ്പോട്ടു വന്നത്.


Next Story

Related Stories