ന്യൂസ് അപ്ഡേറ്റ്സ്

ബുലന്ദ്ഷഹർ ആൾക്കൂട്ട കൊലപാതകം: 11ഉം 12ഉം വയസ്സുള്ള മുസ്ലിം കുട്ടികൾക്കെതിരെ ഗോവധത്തിന് എഫ്ഐആർ

ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ കൊല ചെയ്യപ്പെട്ട ബുലന്ദ്ഷഹറിലെ നയബാൻസിൽ ഏഴ് മുസ്ലിങ്ങൾക്കെതിരെ ഗോവധത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇക്കൂട്ടത്തിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും ബാക്കിയുള്ളവർ സ്ഥലത്തില്ലാത്തവരാണെന്നും ആരോപണമുയരുന്നുണ്ട്. ഒരു പൊലീസ് ഇൻസ്പെക്ടറും യുവാവുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. പശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ജനരോഷം സ്ഥലത്തെ ചില ഹിന്ദുത്വ സംഘടനകൾ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് പൊലീസ് എഫ്ഐആറിൽ പരാമർശിച്ചിട്ടുള്ളത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

ബജ്റംഗ് ദളിന്റെ ജില്ലാ നേതാവായ യോഗേഷ് രാജ് എന്നയാളുടെ ഒരു പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് പൊലീസ് ഗോവധത്തിന് കേസ്സെടുത്തത്. ഇതിനു പിന്നാലെ ഗ്രാമത്തിലേക്ക് വൻ പൊലീസ് സന്നാഹത്തെ അയയ്ക്കുകയും ചെയ്തു. ഈ യോഗേഷ് രാജ് തന്നെയാണ് ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളിലൊരാൾ. ഗോവധം നടത്തിയവരെ ഇയാൾ കണ്ടുവെന്നായിരുന്നു പ്രസ്താവന.

കുട്ടികളെ കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച് ബുലന്ദ്ഷഹർ പൊലീസിൽ നിന്നും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല ഇതുവരെ. തങ്ങൾ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍