TopTop
Begin typing your search above and press return to search.

"ബിജെപി സർക്കാരിനെ ഫാഷിസ്റ്റ് എന്നു വിളിക്കുന്നവരെ ജയിലിലടയ്ക്കുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ": സ്റ്റാലിൻ

ബിജെപി സർക്കാരിനെ ഫാഷിസ്റ്റ് എന്നു വിളിക്കുന്നവരെ ജയിലിലടയ്ക്കുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ: സ്റ്റാലിൻ

ബിജെപി സർക്കാരിനെ 'ഫാഷിസ്റ്റ് സർക്കാർ‌' എന്ന് വിളിക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. അറസ്റ്റിലായ ലോയിസ് സോഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ട്വീറ്റിൽ 'ഫാഷിസ്റ്റ് ബിജെപി സർക്കാർ തുലയട്ടെ' എന്നും സ്റ്റാലിൻ എഴുതിച്ചേര്‍ത്തു.

ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെതിരെ സോഫിയ ലൂയിസ് വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് ശല്യം ചെയ്തതാണ് അറസ്റ്റിന് കാരണമായത്. വിമാനത്തിനകത്തു വെച്ച് ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായതായും റിപ്പോർട്ടുണ്ട്.

പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് സർക്കാർ ജനാധിപത്യവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴിസൈ സൗന്ദരരാജനും സോഫിയയും തമ്മിൽ വാഗ്വേദം നടക്കുന്നതും സോഫിയ മുദ്രാവാക്യം വിളിക്കുന്നതും പുറത്തുവന്ന ചില വീഡിയോകളിൽ വ്യക്തമാണ്. ബിജെപി പ്രവർത്തകർ ഉപദ്രവിക്കാൻ ശ്രമിച്ചെന്നു കാട്ടി സോഫിയയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്.

കാനഡ മോൺട്രിയൽ യൂണിവേഴ്സിറ്റി ഗവേഷകയും എഴുത്തുകാരിയുമാണ് ലോയിസ് സോഫിയ. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരെയും സേലം എട്ടുവരിപ്പാതയ്ക്കെതിരെയും ശക്തമായ നിലപാടെടുക്കുകയും ലേഖനങ്ങളെഴുതുകയും ചെയ്തിട്ടുണ്ട് ഇവർ.


Next Story

Related Stories