TopTop
Begin typing your search above and press return to search.

ജയ്റ്റ്‌ലി നിയമ മന്ത്രിയെങ്കില്‍ രവിശങ്കര്‍ പ്രസാദ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമായിരിക്കും, അല്ലേ?

ജയ്റ്റ്‌ലി നിയമ മന്ത്രിയെങ്കില്‍ രവിശങ്കര്‍ പ്രസാദ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമായിരിക്കും, അല്ലേ?

മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ സ്വന്തം മന്ത്രാലയത്തേയും അതിന് കീഴിലുള്ള വകുപ്പുകളേയും കുറിച്ചൊഴികെ ബാക്കിയുള്ള മന്ത്രാലയങ്ങളേയും വകുപ്പുകളേയും കുറിച്ചെല്ലാം സംസാരിക്കുന്നു എന്ന അവസ്ഥയാണുള്ളത് എന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ചൂണ്ടിക്കാട്ടുന്നു. ദ പ്രിന്റിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മനീഷ് തിവാരിയുടെ ലേഖനത്തില്‍ നിന്ന്:

ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഇപ്പോള്‍ നിയമ വിഷയങ്ങളിലാണ് ശ്രദ്ധ. ഒരു അഭിഭാഷകനായ ജയ്റ്റ്‌ലിയെ സംബന്ധിച്ച് അത് സ്വാഭാവികമാണ്. എന്നാല്‍ അദ്ദേഹം ധന മന്ത്രാലയത്തെ പറ്റിയോ ധന വകുപ്പിനെ പറ്റിയോ മിണ്ടുന്നില്ല എന്നത് ശ്രദ്ധേയം. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധ ഇപ്പോള്‍ പ്രതിരോധ, ആഭ്യന്തര കാര്യങ്ങളിലാണ്. കാശ്മീരില്‍ കൊല്ലപ്പെട്ട ഭീകര പ്രവര്‍ത്തകരുടെ കണക്കൊക്കെ അദ്ദേഹം നിരത്തിയിരുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണെങ്കില്‍ ധനകാര്യമാണ് സംസാരിക്കുന്നത്.

നിയമ മന്ത്രാലയത്തിന് നിരവധി ഗൗരവമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളപ്പോളാണ് രവിശങ്കര്‍ പ്രസാദ് പ്രതിരോധ, ആഭ്യന്തര വകുപ്പുകള്‍ക്ക് ഉത്തരവാദിത്തമുള്ള കാശ്മീരിലെ സംഘര്‍ഷങ്ങളെക്കുറിച്ചും കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുമെല്ലാം വാചാലരാകുന്നത്. മെമ്മൊറാണ്ടം ഓഫ് പ്രൊസീജിയറിന് അന്തിമ രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള രൂക്ഷമായ ഭിന്നത നിയമ മന്ത്രാലയത്തിന് മുന്നിലുള്ള വലിയ പ്രശ്‌നങ്ങളിലൊന്നാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കോടതികളിലെ 39 ശതമാനം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. ജില്ല കോടതികളില്‍ മൂന്ന് കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നു. ഹൈക്കോടതികളില്‍ 42 ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നു.

എന്നാല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റുകളെക്കുറിച്ച് ഇപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുന്നത് നിയമ മന്ത്രിയല്ല, അത് ധനമന്ത്രിയെന്ന് ധനമന്ത്രാലയവും വകുപ്പില്ലാ മന്ത്രിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പറയുന്ന അരുണ്‍ ജയ്റ്റ്‌ലിയാണ്. 'Recollecting an Important Chapter of History – Judicial Appointments’ എന്ന തലക്കെട്ടില്‍ സുദീര്‍ഘമായ ഒരു കുറിപ്പ് അരുണ്‍ ജയ്റ്റ്‌ലി ഫേസ്ബുക്കിലെഴുതി. കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ആക്രമണങ്ങളായിരുന്നു ഇതെല്ലാം. ജൂണ്‍ 24ന് The Emergency Revisited എന്ന പേരിലായിരുന്നു ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് ബ്ലോഗ്. ധനമന്ത്രിയുടെ ചുമതലയേറ്റെടുത്തിരിക്കുന്ന പിയൂഷ് ഗോയലിനാണെങ്കില്‍ ധന മന്ത്രാലയത്തില്‍ ഒരു താല്‍പര്യവുമില്ല. മുതിര്‍ന്ന ഉപദേശകരെല്ലാം ധന മന്ത്രാലയം വിടാന്‍ താല്‍പര്യപ്പെടുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ നിലവിലെ ധനക്കമ്മിയുടെ പ്രശ്‌നങ്ങളെ പറ്റി പറയുന്നു. നിക്ഷേപങ്ങള്‍ വരുന്നില്ല. വലിയ സമ്പത്തുള്ളവരൊക്കെ വിദേശത്തേയ്ക്ക് പോകാന്‍ താല്‍പര്യപ്പെടുന്നു. കര്‍ഷക പ്രതിസന്ധി രൂക്ഷമാണ്. പുതിയ തൊഴിലവസരങ്ങളുണ്ടാകുന്നില്ല. ഇതേക്കുറിച്ചൊക്കെ ധനമന്ത്രി ആലോചിക്കുന്നത് നന്നായിരിക്കും.

നിരവ് മോദിയെക്കുറിച്ച് സംസാരിക്കുന്നത് ധനമന്ത്രിയല്ല, പ്രതിരോധ മന്ത്രിയാണ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യ നേരിടുന്ന പ്രതിരോധ വെല്ലുവിളികളെക്കുറിച്ചോ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെക്കുറിച്ചോ നിര്‍മ്മല സീതാരാമന് ഒന്നും പറയാനില്ല. ജമ്മു കാശ്മീരിലെ രൂക്ഷമായ സംഘര്‍ഷത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും പറയാനില്ല. എല്‍ഒസിയിലെ ഷെല്ലിംഗിലും വെടിനിര്‍ത്തല്‍ ലംഘനങ്ങളിലും ആയിരക്കണക്കിന് പേരാണ് വീട് വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. അവര്‍ വാണിജ്യ മന്ത്രിയായിരിക്കെ എന്തെങ്കിലും നയപരമായ കാര്യം പറയുന്നത് കേട്ടിട്ടില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/vayicho-who-would-be-indias-next-primeminister-tavleensingh-asks/


Next Story

Related Stories