UPDATES

ട്രെന്‍ഡിങ്ങ്

ഓണ്‍ലൈന്‍ വാര്‍ത്തയില്‍ നിയന്ത്രണ നീക്കം; സ്മൃതി ഇറാനി സൂചിപ്പിക്കുന്നത് മോദി സര്‍ക്കാരിന്റെ മാധ്യമ പേടി

വാര്‍ത്തകളുടെയും പ്രക്ഷേപണ ഉള്ളടക്കവും സംബന്ധിച്ച നിയന്ത്രണ സംവിധാനങ്ങള്‍ ‘വ്യക്തമല്ലാത്തതിനാല്‍’ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നു

വാര്‍ത്തകളുടെയും പ്രക്ഷേപണ ഉള്ളടക്കവും സംബന്ധിച്ച നിയന്ത്രണ സംവിധാനങ്ങള്‍ ‘വ്യക്തമല്ലാത്തതിനാല്‍’ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നു. മാധ്യമ ഏജന്‍സികള്‍ നിര്‍ബന്ധമായും പിന്തുടരേണ്ടി വരുന്ന ഒരു ‘പെരുമാറ്റച്ചട്ടം’ അല്ലെങ്കില്‍ കരട് നിയമമാണ് ഓണ്‍ലൈന്‍ ഉള്ളടക്കത്തിനെ നിയന്ത്രിക്കാനായി, പ്രത്യേകിച്ചും വാര്‍ത്തകളും അഭിപ്രായങ്ങളും, മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. മാര്‍ച്ച് 17-ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഇത്തരമൊരു നിയമത്തിന് തന്റെ മന്ത്രാലയം രൂപം കൊടുക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും മോദി സര്‍ക്കാരിന്റെ മാധ്യമങ്ങളുമായുള്ള വിവാദബഹുലമായ ബന്ധത്തില്‍ ഒരു ഏറ്റുമുട്ടല്‍ മുന്നണി കൂടി തുറക്കാനാകും അത് സഹായിക്കുക എന്നു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂ ഡല്‍ഹിയില്‍ News18-ന്റെ “Rising India Summit”ല്‍ പങ്കെടുക്കവെ നിര്‍ദ്ദിഷ്ട പെരുമാറ്റ ചട്ടത്തിന്റെ സൂചനകളൊന്നും ഇറാനി നല്‍കിയില്ല. പക്ഷേ അപമാനിക്കാനും അവഹേളിക്കാനുമുള്ള വ്യാജവാര്‍ത്തകളുടെ ശേഷിയെക്കുറിച്ചും, “ചില പ്രത്യേക മാധ്യമ പ്രവര്‍ത്തകരുടെ” വാര്‍ത്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഇടയിലുള്ള “നേര്‍ത്ത രേഖ” ലംഘിക്കുന്നതിനെക്കുറിച്ചും ഇറാനി പരാതി പറഞ്ഞു. അതേ സമയം തന്നെ ഡിജിറ്റല്‍, സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍, സന്തുലനം വേണമെന്നും അത് വളരെ നേര്‍ത്തതാണെന്നും അവര്‍ സമ്മതിച്ചു.

സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തടയുന്നതിന് സര്‍ക്കാര്‍ ഇടപെടുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ചോദ്യത്തിനായിരുന്നു ഇറാനിയുടെ ഈ മറുപടി.

റേഡിയോ, ടെലിവിഷന്‍, ദിനപ്പത്രങ്ങള്‍ എന്നിവ ഒരു ചട്ടത്തിന് വിധേയമാകണം എന്ന് മന്ത്രി പറഞ്ഞു. “വാര്‍ത്തകള്‍, പ്രക്ഷേപണ ഉള്ളടക്കം എന്നിവയുടെ കാര്യത്തില്‍ നിയമങ്ങള്‍ വ്യക്തമല്ലാത്ത ഒരിടമാണ് ഓണ്‍ലൈന്‍. ഇതാണ് മന്ത്രാലയം ഇപ്പോള്‍ എടുത്തിരിക്കുന്ന വിഷയം. ഇതില്‍ ഉള്‍പ്പെടുന്ന കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.”

ആ മറുപടിയില്‍ നിന്നും ഇറാനി വ്യാജവാര്‍ത്തകളുടെ വിഷയത്തിലേക്ക് ചാടുകയായിരുന്നു. അതൊരു ‘ഓണ്‍ലൈന്‍’ പ്രതിഭാസം മാത്രമല്ലെങ്കിലും. വ്യാജ വാര്‍ത്തകളുടെ വലിയ പ്രചാരകര്‍ പലപ്പോഴും ടെലിവിഷനും അച്ചടി മാധ്യമങ്ങളുമാണ്.

“അപമാനിക്കാനും അവഹേളിക്കാനും പലപ്പോഴും ഓണ്‍ലൈനില്‍ കാണുന്ന പോലുള്ള അധിക്ഷേപങ്ങള്‍ പോലെ നിങ്ങളെ നിശബ്ദരാക്കാനും ക്രിയാത്മക വഴികളില്‍ നിന്നും നിങ്ങളെ വഴിതിരിച്ചു വിടാനും വ്യാജവാര്‍ത്തകള്‍ക്കുള്ള ശേഷി നമുക്ക് അവഗണിക്കാനാവില്ല,” അവര്‍ പറഞ്ഞു. “പക്ഷേ അങ്ങനെ ചെയ്തിട്ട് പോകാവുന്ന ഒരു സാങ്കേതികവിദ്യയും സ്ഥലവുമാണത്. അതാണ് നിങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, അതാണ് നിങ്ങള്‍ ആ തലം ഉപയോഗിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം എന്നാണ് ഞാന്‍ കരുതുന്നത്.”

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറിയതായി പ്രചരിപ്പിച്ച ഫോട്ടോ ചെന്നൈയിലേത്

സര്‍ക്കാര്‍ ‘ട്രോള്‍ നിരീക്ഷക’നായി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്റെ മറുപടിയില്‍ ഇറാനി വീണ്ടും ഡിജിറ്റല്‍ മാധ്യമ നിയന്ത്രണത്തിലേക്ക് മടങ്ങി.

“ഒരു ട്രോള്‍ നിരീക്ഷകന്‍ എന്നതിനേക്കാള്‍, ഏജന്‍സികള്‍ വാര്‍ത്തയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു, വസ്തുതാപരമായി നല്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയാം. ഇന്നിപ്പോള്‍ വാര്‍ത്തയില്‍ അഭിപ്രായങ്ങളാണ് ധാരാളമുള്ളത്, അവയില്ലാതെയല്ല വാര്‍ത്ത വരുന്നത്. ഈ വളരെ നേര്‍ത്ത അതിരാണ് പല മാധ്യമ പ്രവര്‍ത്തകരും മറികടക്കാന്‍ ഒരുമ്പെടുന്നത്. അപ്പോള്‍ വായനക്കാര്‍ക്ക് എന്താണ് ശുദ്ധമായ വാര്‍ത്ത, എന്താണ് അഭിപ്രായം എന്ന് വേര്‍തിരിച്ചറിയാന്‍ അവകാശമുണ്ട്. അതാണ് ഇപ്പോള്‍ പ്രക്ഷേപണത്തിലും പരസ്യങ്ങളിലുമൊക്കെ ഉള്ളപോലെ ഒന്നുണ്ടാക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. ഒരു സ്വതന്ത്ര സമൂഹത്തില്‍ ഉള്ള മൂല്യങ്ങളുടെയും പെരുമാറ്റ ചട്ടത്തിന്റെയും ഒരു രേഖ പോലെ ഏജന്‍സികള്‍ക്കും ബാധകമായ ഒന്ന്.”

Press Council of India-യുടെ ഉദാഹരണമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ദിനപത്രങ്ങളില്‍ “സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെങ്കിലും സ്വയം നിയന്ത്രണം പുലര്‍ത്തുകയും ഇത്തരം പ്രക്രിയകളെ തടയാന്‍ സ്വന്തമായ തീരുമാനമെടുക്കുന്നതും” ആണത്. ടെലിവിഷനില്‍ News Broadcasters Association ഉള്ള പോലെ, “സമാനമായ സംവിധാനം സാമൂഹ്യ മാധ്യമങ്ങളില്‍ കുറഞ്ഞത് വാര്‍ത്ത, അഭിപ്രായം, വിനോദ ഉള്ളടക്കം എന്നിവയ്ക്കു ഉണ്ടാകും” എന്ന പ്രതീക്ഷയാണ് അവര്‍ പ്രകടിപ്പിച്ചത്.

ജൈന സന്യാസിയെ മുസ്ലീങ്ങള്‍ ‘ആക്രമിച്ചു’: സംഘപരിവാര്‍ സൈറ്റിന്റെ നുണയുമായി ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്നവര്‍

ഹരീഷ് ഖരെ പുറത്താകുമ്പോള്‍ ഓര്‍ക്കുക, നമ്മുടെ അവസാന തുരുത്തുകളും ഇല്ലാതാവുകയാണ്

‘പ്രശ്നങ്ങളുണ്ടാക്കുന്ന’ നിര്‍ദേശം

മന്ത്രിയുടെ നിര്‍ദേശം ‘കുഴപ്പം പിടിച്ചതാണെ’ന്ന് മാധ്യമ നിരീക്ഷണ വെബ്സൈറ്റ് The Hoot എഡിറ്റര്‍ സെവന്തി നൈനാന്‍ പറയുന്നു. മന്ത്രിയുടെ പരമാര്‍ശങ്ങളില്‍ എടുത്തുനില്‍ക്കുന്നത്, വാര്‍ത്ത എന്നത് സാമൂഹ്യ മാധ്യമങ്ങളുടെ ഒരു അനുബന്ധമായാണ് എന്നതാണ്. അതുകൊണ്ടാണ്, “സാമൂഹ്യ മാധ്യമങ്ങളില്‍ കുറഞ്ഞത് വാര്‍ത്ത, അഭിപ്രായം, വിനോദ ഉള്ളടക്കം എന്നിവയ്ക്കു സ്വയം നിയന്ത്രണ സംവിധാനം ഉരുത്തിരിയും” എന്നു പറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത്. “ട്രോളിങ്ങിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയില്‍ ഏജന്‍സികള്‍ വാര്‍ത്തയുടെ ഭാഗമാകുന്നു എന്നും വാര്‍ത്തകള്‍ സ്വന്തം അഭിപ്രായം നിറച്ചാണ് നല്‍കുന്നത് എന്നും അവര്‍ പറഞ്ഞു. അഭിപ്രായങ്ങളോട് കൂടിയ വാര്‍ത്ത, ട്രോളും വ്യാജവാര്‍ത്തയും പോലെ ഒന്നല്ല. അതുകൊണ്ടുതന്നെ മിതമായി പറഞ്ഞാല്‍ ഇത് കുഴപ്പം പിടിച്ചതാണ്.”

മോദി ആഗ്രഹിക്കുന്നത് സമഗ്രാധിപത്യം, ചെറുക്കുക, ബഹിഷ്ക്കരിക്കുക: അരുണ്‍ ഷൂരി (പ്രസംഗത്തിന്റെ പൂര്‍ണരൂപം)

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

“അവര്‍ പറയുന്ന ഔപചാരിക വാര്‍ത്ത വ്യവസായം സാമൂഹ്യമാധ്യമങ്ങളുടെ ഒരു അനുബന്ധമായി കാണാനാകില്ല. മൂല്യ നിബന്ധനകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിലെ വാര്‍ത്ത ഉത്പന്നത്തിലെ വാര്‍ത്തയില്‍ നിന്നും അഭിപ്രായങ്ങളെ വ്യത്യസ്തമായി കാണാനാണ് ഇറാനി ആഗ്രഹിക്കുന്നത്. വാര്‍ത്തകളെ പരസ്യത്തില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന Red Initiative പോലെ.” അഭിപ്രായങ്ങളെ വാര്‍ത്തയില്‍ നിന്നും വേര്‍തിരിക്കുന്ന സ്വയം നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി ആവശ്യപ്പെടുന്നതായി നൈനാന്‍ പറഞ്ഞു. “അതിനുപുറത്താണ് മന്ത്രാലയം പണിയെടുക്കുന്നതെങ്കില്‍ അതൊരു ബാലിശമായ ആശയമാണ്. കാരണം അഭിപ്രായങ്ങളും കൂടിയാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഒരു വാര്‍ത്തയെക്കുറിച്ചുള്ള പരാമര്‍ശം അതിന്റെ വ്യാഖ്യാനമാണ്. അത് വാര്‍ത്ത വിശദീകരിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ഓണ്‍ലൈന്‍ വാര്‍ത്തയില്‍ അഭിപ്രായ പരാമര്‍ശങ്ങള്‍ വേര്‍തിരിച്ചിടുന്നുണ്ട്,” അവര്‍ പറഞ്ഞു.

‘സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായത്തോടുകൂടിയ വാര്‍ത്തകളും വ്യാജവാര്‍ത്തകളും ട്രോളുകളും വേര്‍തിരിച്ചറിയാന്‍’ വാര്‍ത്ത, പ്രക്ഷേപണ മന്ത്രാലയത്തിന് ശേഷിയുണ്ടെന്ന് നൈനാന്‍ പറഞ്ഞു. എന്നാല്‍ ഇറാനി, വാര്‍ത്തകളിലെ പക്ഷപാതത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ “അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കാത്ത വിധത്തില്‍ നിയന്ത്രണം വെക്കാനാകില്ല.”

കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; ചൂട്ട് പിടിച്ച് ഇന്‍ഡ്യാ ടുഡെ

ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്: പരന്‍ജോയ് ഗുഹ തകൂര്‍ത്ത സംസാരിക്കുന്നു

മികച്ച മാതൃകയല്ല

ഡിജിറ്റല്‍ വാര്‍ത്ത മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഔദ്യോഗിക പ്രസ്സ് പദവി നല്‍കുന്നതിനായി ഡിജിറ്റല്‍ വാര്‍ത്ത സൈറ്റുകളുമായി മന്ത്രാലയം ഇത് സംബന്ധിച്ച ചട്ടങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതാദ്യമായാണ് വാര്‍ത്ത വെബ്സൈറ്റുകള്‍ക്ക് സമഗ്രമായ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്നത്.

‘സ്വയംഭരണാവകാശമുള്ള’ പൊതുമേഖല പ്രക്ഷേപണ സ്ഥാപനം പ്രസാര്‍ ഭാരതിയുമായുള്ള ഇടപെടലുകളില്‍ ഇറാനി ഇതിനകം വിവാദങ്ങളുണ്ടാക്കിയിരിക്കുന്നു. മന്ത്രിതലത്തിലെ സമ്മര്‍ദങ്ങളെക്കുറിച്ച് പ്രസാര്‍ ഭാരതി അദ്ധ്യക്ഷന്‍ പരാതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ആക്ഷേപകരമെന്ന് അവര്‍ക്ക് തോന്നിയ ട്വീറ്റിനോടൊപ്പമുള്ള ഒരു ചിത്രം നീക്കം ചെയ്യാന്‍ അവര്‍ PTI-ക്കു മേല്‍ സമ്മര്‍ദം ചെലുത്തി.

മോദിയെ പുകഴ്ത്തിയും സ്മൃതി ഇറാനിയുടെ ഐ ആന്‍ഡ് ബി മന്ത്രാലയത്തെ വിമര്‍ശിച്ചും പ്രസാര്‍ ഭാരതി ചെയര്‍മാന്‍

ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായിരുന്ന ബോബി ഘോഷിന്റെ നിലപാടുകളെക്കുറിച്ച് നിരന്തരം പരാതി പറയുന്ന മന്ത്രിമാരിലൊരാളായിരുന്നു ഇറാനി. അയാള്‍ ഒരു വിദേശ പാസ്പോര്‍ട്ടാണ് കൈവശം വെച്ചിരിക്കുന്നത് എന്നുവരെ അവര്‍ ഉന്നയിക്കുകയുണ്ടായി.

ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിന് പ്രസ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയെ ‘സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ’ സംവിധാനമായി ഇറാനി ഉദാഹരിക്കുന്നു. പക്ഷേ പത്ര മാധ്യമങ്ങളുടെ മേലുള്ള നിരീക്ഷകസംവിധാനമായി പ്രവര്‍ത്തിക്കുന്ന 28 അംഗ നിയമാനുസൃത, അര്‍ദ്ധ ജുഡീഷ്യല്‍ സമിതിക്ക്, സാമ്പത്തിക സഹായത്തിന് വാര്‍ത്ത, പ്രക്ഷേപണ മന്ത്രാലയത്തിനെ ആശ്രയിക്കേണ്ടി വരുന്നു.

കൂടാതെ ഭരണകക്ഷി രാഷ്ട്രീയക്കാര്‍ മിക്കവാറും അതില്‍ അംഗങ്ങളാകും. ഇത്തരം സംഘടനകള്‍ക്കുണ്ടാകേണ്ട മാനദണ്ഡങ്ങള്‍ ‘മാധ്യമ പ്രവര്‍ത്തക സംഘടനകളില്‍’ നിന്നും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ പാലിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.

ഏകതാ കപൂറുമായുള്ള സ്മൃതി ഇറാനിയുടെ ബന്ധം ദൂരദര്‍ശന് വലിയ നഷ്ടമുണ്ടാക്കിയതെങ്ങനെ?

ശശികുമാര്‍/അഭിമുഖം; വലത്, കോര്‍പറേറ്റ്‌ അജണ്ടകള്‍ പ്രചരിപ്പിക്കലല്ല ജേര്‍ണലിസം, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

കഴിഞ്ഞ നവംബറില്‍ സമിതിയുടെ 13-ആം ഭരണകാലയളവിലേക്കുള്ള വ്യക്തികളെയും സംഘടനകളെയും തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് PCI-ല്‍ വലിയ തര്‍ക്കമുണ്ടായി. അഞ്ചു തവണ സമിതി അംഗം കൂടിയായ മുസഫര്‍നഗര്‍ ബുള്ളറ്റിന്‍ പത്രാധിപര്‍ ഉത്തം ചാന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള ഏഴംഗ പരിശോധന സമിതി, ചില പേരുകള്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയ രീതി മാധ്യമ പ്രവര്‍ത്തകരുടെ വിഭാഗത്തിലെ സംഘടനകളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നു പറഞ്ഞു സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് സി കെ പ്രസാദ് മന്ത്രാലയത്തിന് വിയോജനക്കുറിപ്പയച്ചു.

കഴിഞ്ഞ നവംബറില്‍, ലോക്സഭാ സ്പീക്കര്‍, രണ്ടു ബിജെപി എം പിമാരെ-മീനാക്ഷി ലേഖി, പ്രതാപ് സിന്‍ഹ- നാമനിര്‍ദേശം ചെയ്തു. തനിക്ക് ലഭിച്ച മൂന്നു പേരില്‍ നിന്നായിരുന്നു ഇത്. മൂന്നാമന്‍ AIADMK എംപി ടി.ജി വെങ്കടേഷ് ബാബു ആയിരുന്നു. PCI മാര്‍ഗനിര്‍ദേശം അനുസരിച്ച് സമിതിയുടെ മൂന്നുവര്‍ഷ കാലയളവില്‍ ലോക്സഭയില്‍ നിന്നും മൂന്നും രാജ്യസഭയില്‍ നിന്നും രണ്ടും അംഗങ്ങളാണ് വേണ്ടത്. ഭരണകക്ഷിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും PCI-യെ സ്വതന്ത്രമാക്കാനുള്ള നടപടികള്‍ വേണമെന്ന് പല മാധ്യമ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്.

മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ വിഡ്ഢികള്‍: മാര്‍ക്ക് ടൂളി

11 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, 46 പേര്‍ ആക്രമിക്കപ്പെട്ടു: 2017ലെ ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

News Broadcasters Standards Authority സര്‍ക്കാരില്‍ നിന്നും തീര്‍ത്തൂം സ്വതന്ത്രമായ ഒരു സ്വകാര്യ സമിതിയാണ്. ഇലക്ട്രോണിക് മാധ്യമ രംഗത്തുള്ള ആളുകളാണ് ആ സമിതിയിലുള്ളത്. അതുകൊണ്ടുതന്നെ നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അത് ചെറുക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് കവിയും ശാസ്ത്രജ്ഞനുമായ ഗൌഹര്‍ റാസയെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ NBSA, Zee News-നു പിഴയിട്ടത്. NBSA-യില്‍ അംഗമായിട്ടും സീ ന്യൂസ് ഇതുവരെ ആ ഉത്തരവ് പാലിച്ചിട്ടില്ല.

വാര്‍ത്ത വെബ്സൈറ്റുകള്‍ക്കുള്ള ഇപ്പോളത്തെ അന്തരീക്ഷം

രജിസ്ട്രേഷന്‍ വേണ്ട പത്രങ്ങളെപോലെയോ (ലൈസന്‍സ് ആവശ്യമില്ല) പ്രക്ഷേപണ അനുമതി ആവശ്യമുള്ള ടെലിവിഷനെപ്പോലെയോ വാര്‍ത്ത വെബ്സൈറ്റുകള്‍ക്ക് ഇവയൊന്നും വേണ്ടതില്ല. ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം അടങ്ങുന്ന ഉള്ളടക്കം ഇത്തരം അനുമതികളൊന്നുമില്ലാതെ അവയ്ക്കു ഇന്‍റര്‍നെറ്റിലൂടെ അയക്കാം. ഉള്ളടക്കം, സ്ഥാപന ഘടന, തൊഴില്‍ സാഹചര്യങ്ങള്‍, തുടങ്ങിയവയിലെല്ലാം വാര്‍ത്ത വെബ്സൈറ്റുകള്‍ രാജ്യത്തെ നിയമത്തിന് വിധേയമാണ്. മറ്റ് മാധ്യമസ്ഥാപനങ്ങളെപ്പോലെത്തന്നെ ഇതിലെല്ലാം ശ്രദ്ധ ചെലുത്തുന്നവരുമാണ്.

ടിവി അവതാരകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്തു; ഇന്‍ഡ്യ ടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം: ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹയ്ക്ക് വധഭീഷണി

നന്ദി സര്‍ക്കാരേ, നന്ദി…ഞങ്ങള്‍ക്കെതിരെ കേസെടുത്തതിന്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍