UPDATES

കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപനം

രാജ്യത്തെ മോശം ജലസേചന നിലവാരം മൂലം കർഷകർ കൃഷിക്കായി കാര്യമായി ആശ്രയിക്കുന്നത് മൺസൂണ്‍ മഴയെയാണ്.

കാലവർഷം കേരള തീരത്തിലേക്കെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഇതോടെ നാലുമാസത്തെ മണ്‍സൂൺ കാലത്തിന് തുടക്കമായി. ഇന്ത്യാ മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപാത്രയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത മഴ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ മോശം ജലസേചന നിലവാരം മൂലം കർഷകർ കൃഷിക്കായി കാര്യമായി ആശ്രയിക്കുന്നത് മൺസൂണ്‍ മഴയെയാണ്.

കഴിഞ്ഞ 65 വർഷത്തിനിടയിലെ ഏറ്റവും മോശമായ മൺസൂൺ പൂർവ്വകാലങ്ങളിലൊന്നായിരുന്നു ഇത്തവണത്തേക്ക്. കടുത്ത വരൾച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി. വേനൽമഴകള്‍ വളരെ കുറവായിരുന്നു. ശരാശരി 99 എംഎം മഴ മാത്രമാണ് രാജ്യത്തെ മണ്‍സൂൺ പൂർവ്വകാലത്ത് ലഭിച്ചത്. സാധാരണഗതിയിൽ 131.5 എംഎം ശരാശരി മഴ ലഭിക്കാറുണ്ടായിരുന്നത‌ാണ്. മണ്‍സൂണിനു മുമ്പുള്ള മൂന്നു മാസങ്ങളിൽ —മാർച്ച്, എപ്രിൽ, മെയ്— കാര്യമായ മഴ ലഭിക്കുകയുണ്ടായില്ല. മഴ 25% കണ്ട് കുറവുമായിരുന്നു.

കേരളതീരത്ത് മഴയെത്തി കുറച്ചുനാളുകൾക്കുള്ളിൽ ദക്ഷിണേന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും മഴ എത്തുന്നു. മൺസൂണിന്റെ തുടക്കം വൈകുന്നു എന്നതിന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മൺസൂൺ വരവ് വൈകുന്നു എന്നും അർത്ഥമില്ല.

കേരളത്തിൽ മൺസൂൺ എത്തിയതിനു ശേഷം അതിന്റെ വടക്കുഭാഗത്തേക്കുള്ള നീക്കം ചില പ്രാദേശിക കാലാവസ്ഥാ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. ചിലയിടങ്ങളിലെ ന്യൂനമർദ്ദവും മറ്റും ഇതിനെ ബാധിക്കും. മൺസൂണിന്റെ തുടക്കം വൈകിയെന്നാലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ സമയത്തിനു തന്നെ മഴ ലഭിക്കാനാണ് സാധ്യത.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മാന്നാർ കടലിടുക്കിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. അറബിക്കടലില്‍ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊണ്ടേക്കും.

ജൂൺ ആറിന് മൺസൂൺ എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് സംഭവിക്കുകയുണ്ടായില്ല. സാധാരണഗതിയിൽ ജൂൺ 1നാണ് മൺസൂൺ എത്തേണ്ടത്. നാലുമാസം (ജൂൺ മുതൽ സെപ്തംബർ വരെ) നീണ്ടു നിൽക്കുന്ന മൺസൂൺ സീസണ് തുടക്കം കുറിക്കാറുള്ളത് ജൂൺ തുടക്കം മുതലാണ്. ഈ മണ്‍സൂൺ സീസണാണ് രാജ്യത്തിന്റെ ആകെ മഴവീഴ്ചയിൽ 70 ശതമാനവും സമ്മാനിക്കുന്നത്.

മുന്നൊരുക്കങ്ങള്‍ക്ക് ദുരന്തനിവാരണ അതോരിറ്റിയുടെ നിര്‍ദ്ദേശം

തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ദുരന്തനിവാരണ അതോരിറ്റി നിര്‍ദ്ദേശം നല്‍കി.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ ഈ ദിവസങ്ങളിലുണ്ടാകും.

ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍