TopTop
Begin typing your search above and press return to search.

മുംബൈയിൽ കനത്ത മഴ; നാല് മരണം

മുംബൈയിൽ കനത്ത മഴ; നാല് മരണം

മുംബൈ നഗരത്തിൽ കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണം. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മരങ്ങൾ വീണും മറ്റും നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

നിലവിൽ മഴയ്ക്ക് ഒരൽപം ശമനമുണ്ട്. എന്നാൽ അടുത്ത കുറച്ച് മണിക്കൂറുകളിൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ മഴ കൂടാനിടയുണ്ട്.

താനെയിൽ മഴയെത്തുടർന്ന് വീടിനടുത്തുള്ള മതിലിടിഞ്ഞു വീണ് 13 വയസ്സുകാരൻ മരിച്ചതായി റിപ്പോർട്ടുണ്ട്. താനെയിലെ തന്നെ മറ്റൊരു ഹൗസിങ് കോംപ്ലക്സിന്റെ മതിലിടിഞ്ഞു വീണ് 65കാരൻ കൊല്ലപ്പെട്ടു.

ശനിയാഴ്ച മുതൽ ഇവിടങ്ങളിൽ മഴ കനത്തിരിക്കുകയാണ്. പലയിടത്തും റോഡുകൾ തകർന്നിട്ടുണ്ട്. വഡാലയിലെ ആന്റോപ്പ് ഹിൽ പ്രദേശത്ത് റോഡിടിഞ്ഞ് 15 കാറുകൾ നാശമായി. നിരവധി കാറുകൾ മണ്ണിനടിയിൽ കുടുങ്ങുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിൽ ഇഴയുന്ന ട്രാഫിക് പലയിടത്തും രൂപപ്പെട്ടിട്ടുണ്ട്.


Next Story

Related Stories