TopTop
Begin typing your search above and press return to search.

മോദിയുടെ സഹോദരൻ ഓട്ടോ ഡ്രൈവറെന്ന് ത്രിപുര മുഖ്യമന്ത്രി

മോദിയുടെ സഹോദരൻ ഓട്ടോ ഡ്രൈവറെന്ന് ത്രിപുര മുഖ്യമന്ത്രി

മോദിയുടെ എളിയ ജീവിത പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞ് കാടുകയറിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനെ ഓട്ടോ ഡ്രൈവറാക്കിയത്. ഒരു സഹോദരൻ ഓട്ടോ ഡ്രൈവറും മറ്റൊരു സഹോദരൻ പലചരക്ക് കച്ചവടക്കാരനുമാണെന്നുമാണ് ത്രിപുര മുഖ്യമന്ത്രി പ്രസ്താവിച്ചത്. പാക് ഭീകരതാവളങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാര്‍ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാജപ്രചാരണമാണ് ബിപ്ലബ് കുമാർ ദേബ് ഏറ്റെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മോദിയുടെ സഹോദരൻ ഓട്ടോ ഡ്രൈവറാണെന്നു പറയുന്ന ചില സോഷ്യൽ‌ മീഡിയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ മോദിയോട് മുഖസാദൃശ്യമുള്ള ഒരാളുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഇതാണ് ത്രിപുര മുഖ്യമന്ത്രിയും തന്റെ പ്രസ്താവനയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.

ജനങ്ങൾ ഒരിക്കലെങ്കിലും നരേന്ദ്ര മോദിയുടെ നന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും അമ്മയെപ്പോലും തന്റെ വസതിയിൽ ഒരുമിച്ച് താമസിപ്പിക്കാത്തയാളാണ് മോദിയെന്നും പറയുന്ന കൂട്ടത്തിലാണ് മോദിയുടെ സഹോദരൻ ഓട്ടോ ഡ്രൈവറാണെന്ന് ബിപ്ലബ് പറഞ്ഞത്.

ദാരിദ്ര്യമല്ല മറിച്ച് ദരിദ്രമായ ചിന്തകളാണ് പ്രശ്നകാരണമെന്ന് മോദിയിൽ നിന്നും പഠിക്കണമെന്ന് ബിപ്ലബ് കുമാർ പറഞ്ഞു.


Next Story

Related Stories